Home
ക്രിസ്തു പറഞ്ഞു "ഞാൻ വഴിയും സത്യവും ജീവനുമാകുന്നു" ക്രിസ്തു ഇല്ലാത്തതു, ചതിക്കുഴികളും, മിഥ്യയും,മരണവുമാകുന്നു. എന്നിൽ ആഴപ്പെടുന്ന സത്യവും, മിഥ്യയും തമ്മിലുള്ള, യുദ്ധത്തിന്റെ, ഫലമനുസരിച്ചു എന്റെ യാഥാർഥ്യങ്ങൾ , എന്റെ കാഴ്ച , എന്റെ ശ്രദ്ധ , സംസ്കാരം, വ്യക്തിത്വം ,എന്റെ 'നോർമൽ' എന്ന അവസ്ഥ എല്ലാം മാറും . ജപമാല നല്ലതു തിരയാൻ സഹായിക്കും : തിരഞ്ഞുകൊണ്ടേ ഇരിക്കലാണ് മനുഷ്യന്റെ പ്രകൃതം : 1.പ്രാചിന കാലം തൊട്ടേ മനുഷ്യന്റെ ജീവിതം ഒരു അന്വേഷണമാണ്. എന്തുകൊണ്ട് അന്വേഷിക്കുന്നു? എന്ത് അന്വേഷിക്കുന്നു? തിരഞ്ഞുകൊണ്ടേ ഇരിക്കലാണ് മനുഷ്യന്റെ പ്രകൃതം. മനുഷ്യൻ അന്വേഷിക്കുന്നത് ലഹരിയാണ്. സത്വബോധത്തിന്റെ ദാഹം. സ്വന്തം സത്വത്തിൽ ഒന്നാകാനുള്ള പ്രണയത്തിന്റെ ലഹരി. സ്വന്തം സത്വത്തിൽ ഒന്നാകാനുള്ള ദാഹം. വി.അഗസ്റ്റിൻ പറയുന്നു ' നിന്നിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും' സത്വം അല്ലെങ്കിൽ ആത്മാവിനുള്ളിൽ ദൈവം വസിക്കുന്നു. ഈ ആത്മാവിനോട് ഒന്നാകുന്നതാണ്, പ്രണയം, ആയിരം കണ്ണുമായുള്ള കാത...