Home

ക്രിസ്തു പറഞ്ഞു "ഞാൻ വഴിയും  സത്യവും  ജീവനുമാകുന്നു" ക്രിസ്തു ഇല്ലാത്തതു, ചതിക്കുഴികളും, മിഥ്യയും,മരണവുമാകുന്നു.

എന്നിൽ ആഴപ്പെടുന്ന സത്യവും, മിഥ്യയും  തമ്മിലുള്ള,  യുദ്ധത്തിന്റെ, ഫലമനുസരിച്ചു  എന്റെ യാഥാർഥ്യങ്ങൾ , എന്റെ കാഴ്ച , എന്റെ ശ്രദ്ധ , സംസ്കാരം, വ്യക്തിത്വം ,എന്റെ 'നോർമൽ' എന്ന അവസ്ഥ എല്ലാം മാറും . 


ജപമാല നല്ലതു തിരയാൻ സഹായിക്കും : തിരഞ്ഞുകൊണ്ടേ ഇരിക്കലാണ് മനുഷ്യന്റെ പ്രകൃതം : 
1.പ്രാചിന കാലം തൊട്ടേ മനുഷ്യന്റെ ജീവിതം ഒരു അന്വേഷണമാണ്. 

എന്തുകൊണ്ട്   അന്വേഷിക്കുന്നു? എന്ത് അന്വേഷിക്കുന്നു? 
തിരഞ്ഞുകൊണ്ടേ ഇരിക്കലാണ് മനുഷ്യന്റെ പ്രകൃതം.
മനുഷ്യൻ അന്വേഷിക്കുന്നത് ലഹരിയാണ്. സത്വബോധത്തിന്റെ ദാഹം. 
സ്വന്തം സത്വത്തിൽ ഒന്നാകാനുള്ള പ്രണയത്തിന്റെ ലഹരി.  
സ്വന്തം സത്വത്തിൽ ഒന്നാകാനുള്ള ദാഹം.
വി.അഗസ്റ്റിൻ പറയുന്നു '
നിന്നിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ 
അസ്വസ്ഥമായിരിക്കും'
 
 
സത്വം അല്ലെങ്കിൽ ആത്മാവിനുള്ളിൽ ദൈവം വസിക്കുന്നു.
ഈ ആത്മാവിനോട് ഒന്നാകുന്നതാണ്, പ്രണയം, 
ആയിരം കണ്ണുമായുള്ള കാത്തിരിപ്പു.
മാടപ്രാവേ വാ, ഒരു കൂടു കൂട്ടാൻ വാ...
എല്ലാ നിത്യ പ്രണയ ഗാനത്തിന് പിന്നിലും ഒരു സത്യം മറഞ്ഞിരിക്കുന്നു 
 
 
എങ്ങനെ സ്വന്തം സത്വത്തോട് ഒന്നാകാം?
ജപമാല ചൊല്ലി, അൽപ സമയം ഏകാന്തതയിൽ ചിലവിടുക. 
ജപമാല അലഞ്ഞു നടക്കുന്ന ചിന്തകളെ ഏകോപിപ്പിക്കും. 
മനസിനെ ഉണർത്തും. ഉത്ഘണ്ടകൾ മാറ്റും. 
 
 
രണ്ടും മൂന്നും, ജപമാല അടുപ്പിച്ചു ചൊല്ലുക. സത്വത്തിൽ 
ഒന്നാകാൻ, മനസും, ആത്മാവും, ചിന്തകളും, ശീലങ്ങളും,
ഏകോപിക്കണം. ഇത് മാസങ്ങളുടെ പരിശീലനമാണ്. 
സ്വന്തം ലഹരി കണ്ടെത്തിയില്ലെങ്കിൽ, 
പല പ്രതീക്ഷകളിൽ മനുഷ്യൻ വലയും.
സത്വത്തെ സ്പർശിച്ചാൽ, പ്രായം കടുംതോറും ദൈവ ഭയം വളരും, 
ആന്തരിക സമാധാനം വളരും. പ്രത്യാശ അനുദിനം പ്രകാശിക്കും 
ഇല്ലെങ്കിൽ പ്രായം കടുംതോറുംമരണ ഭയം വളരും, 
ഇത് നിരാശ വളർത്തും, പടർത്തും.
ഇന്ന് തന്നെ ആരംഭിക്കുക. ഇത് ഏറ്റവും ഭാരം കൂടിയ പണിയാണ്. 
ചൊല്ലി ശീലമുള്ളവർ കൂടുതൽ ആഴപ്പെടുക.


വിലക്കപെട്ടതിനു വേണ്ടിയുള്ള ദാഹവും അഭിനിവേശവുമാണ് 
മനുഷ്യ പുരോഗതിയുടെ ആണിക്കല്ല്.
വിലക്കപെട്ടതു കഴിച്ചത് ശേഷം ഇത് തുടങ്ങി. ഇത് കിട്ടിയാൽ രക്ഷപെട്ടു. 
അങ്ങനെ ഒരു രക്ഷപെടലില്ല.
വിലക്കപെട്ടതു കഴിച്ചത് ശേഷം ദൈവ ഭയം, മരണ ഭയത്തിനു വഴി മാറി. 
മരണ ഭയം മാറാൻ മനുഷ്യൻ സംസ്കാരതയും, പുരോഗതിയെയും കൂട്ടുപിടിച്ചു.

ഏകാന്തതയിൽ മാത്രം സത്വത്തിൽ ഒന്നായി അനുഭവിക്കാൻ 
പറ്റുന്ന പ്രണയത്തിൻറെ ലഹരി, മരണ ഭയമായി മാറി.

സത്യം പ്രദർശിച്ചാൽ പ്രവൃത്തികളിൽ കരുണ ഒഴുകും. അല്ലെങ്കിൽ, സാർത്ഥത ഒഴുകും 
 
കത്തോലിക്ക മത ബോധന ഗ്രന്ഥം വാക്യം 27 പറയുന്നു.
ദൈവത്തിനായുള്ള ആഗ്രഹം മനുഷ്യഹൃദയത്തിൽ  എഴുതപ്പെട്ടിരിക്കുന്നു , 
കാരണം മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനും ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനുമാണ് ; ദൈവം ഒരിക്കലും മനുഷ്യനെ 
തന്നിലേക്ക് ആകർഷിക്കുന്നത് നിർത്തുന്നില്ല.