Catholic Life

ക്രിസ്തീയ  ജീവിതത്തിന്റെ വിജയം , ഹൃദയം പരിശുദ്ധ അമ്മയുടെ കയ്യിൽ എത്തുമ്പോൾ മാത്രം.
മനുഷ്യ സൃഷ്ടിയുടെ ലക്‌ഷ്യം: ദൈവത്തിൽ ഒന്നായി, ദൈവ സ്നേഹം പ്രദർശിപ്പിക്കുക.

ഇതിനായി, ദൈവത്തിന്റെ പൂർണ അംശം,
 ബാഹ്യ മനുഷ്യനിൽ ചേരുന്നു.
ദൈവത്തിന്റെ അംശം : ആത്മാവ് ,പുത്ര സ്ഥാനം, കാനാൻ ദേശം, സ്വാതന്ത്ര്യം സത്വം: ദൈവ ഇഷ്ടം, കല, അരൂപി, ശക്തി.
ബാഹ്യ മനുഷ്യൻ: ശരീരം, ഇന്ദ്രിയങ്ങൾ: ഇൻഫർമേഷൻ, തഴക്കങ്ങൾ , ബുദ്ധി: യുക്തി , കണക്ക്, സാഹിത്യം, അടിമത്തം: ഈജിപ്ത് 
 
മനുഷ്യന്റെ തകർച്ചയ്ക്ക് കാരണം 
നിന്റെ നിക്ഷേപം എവിടെ, അവിടെ നിന്റെ ഹൃദയവും(മത്തായി 6:61 ) 
അണലിസന്തതികളേ! ദുഷ്ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്.മത്തായി 12: 34) നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.(ലൂക്ക 6: 45 )
 
മനസും, സംസ്കാരവും, ചേർന്ന്, രൂപപ്പെടുന്ന ഓർമയിൽ, ചേരുന്ന യുക്തി സമന്യയമാണ് , 'ഞാൻ'. ഇമാജിനേഷന്റെയും ,ചിന്താ വലയങ്ങളുടെയും, ചുറ്റുപാടുകളുടെയും (ലോകം ) സ്വാധീനത്തിൽ, യുക്തി എടുക്കുന്ന നിലപാടാണ് 'ഞാൻ'. 
 
'ഞാൻ 5 അവസ്ഥകളിൽ.വെളിപ്പെടും.(മനുഷ്യ അവസ്ഥകൾ : സഹോദരൻ, ഭോഷൻ, അണലിസന്തതി, സംസ്കാരമുള്ള മൃഗം:നായ് , സംസ്കാരമില്ലാത്ത മൃഗം:പന്നി)
 

ഹൃദയം: 'എന്റെ'  ഇരിപ്പിടം, താല്പര്യങ്ങളുടെ സ്ഥലം. ഡോക്കിങ് പോയിന്റ് : അരൂപികളും(ആത്മാവ്, തിന്മയുടെ അരൂപികൾ, നന്മയുടെ അരൂപികൾ) ഇന്ദ്രിയങ്ങളും  സ്പർശിക്കുന്ന ഇടം, കമ്മ്യൂണിക്കേഷൻ നടത്തുന്ന സ്ഥലം. 
 
ഹൃദയത്തിൽ  സ്വാധീനിക്കുന്ന   ആരൂപിയുടെ ഇടപെടലിൽ നിന്നും, നന്മയുടെ  ഉറവ(പുണ്യങ്ങൾ) / തിന്മയുടെ  ഉറവ(പാപങ്ങൾ ) പുറപ്പെടുന്നു.

ഈ ഉറവ(അത് രൂപപ്പെടുത്തിയ അരൂപിയുടെ ഇഷ്ടങ്ങൾ,താല്പര്യങ്ങൾ), ഹൃദയത്തിൽ തുറക്കും. ഈ ഉറവയ്ക്കു ചുറ്റും, ഇമാജിനേഷന്റെ കാന്തിക വലയങ്ങൾ രൂപപ്പെടും. ഈ കാന്തിക വലങ്ങളാണ് മനസ്സ്.  സ്വാധീനിക്കുന്ന, അരൂപികളുടെ, ഏറ്റക്കുറച്ചിൽ , പ്രദർശിക്കുന്ന ഇടം.
 
മനസിന്റെയും,ചുറ്റുപാടുകളുടെയും (ലോകം) സ്വാധീനത്താൽ  ഇന്ദ്രിയങ്ങളിൽ, തുടർച്ചായി, ചെയ്യുന്ന പ്രവർത്തിയിലൂടെ, (മസിൽ മെമ്മറി) നന്മയുടെയും, തിന്മയുടെയും ശീലങ്ങൾ,തഴക്കങ്ങൾ  രൂപപ്പെടും. ഈ തഴക്കങ്ങൾക്കു ചുറ്റും, ചിന്താ വലയങ്ങൾ  രൂപപ്പെടും. ചിന്തകളിൽ, വാക്കുകൾ രൂപപ്പെടും, വാക്കുകളിൽ, പ്രവർത്തി രൂപപ്പെടും. പ്രവൃത്തി ശീലങ്ങളാകും. ശീലങ്ങൾ, സംസ്കാരമാകും.
 
യുക്തി: ഇപ്പോഴത്തെ സാഹചര്യത്തെയും, അനുഭവങ്ങളെയും കോർത്തിണക്കി, തീരുമാനങ്ങൾ എടുക്കുന്ന, ബുദ്ധി ശക്തി.

ഇമാജിനേഷനിലയും, ചിന്തയിലെയും, യുക്തിയിലേയും മാറ്റങ്ങൾ എന്നെ മാറ്റിക്കൊണ്ടിരിക്കും.
 
സ്വർഗ്ഗവും , നരകവും , തമ്മിലുള്ള യുദ്ധം ഹൃദയം കീഴടക്കാൻ.
ഒരു ഹൃദയം കീഴടക്കിയാൽ മനുഷ്യൻ അവരുടെ അധീനതയിൽ.
ഒന്നുകിൽ, നിത്യജീവനിലേയ്ക്ക്  കൃപയുടെ ആധിപത്യം, അല്ലെങ്കിൽ നിത്യ മരണത്തിലേയ്ക്ക് പാപത്തിന്റെ ആധിപത്യം. ഈ രണ്ടു 
ധിപത്യങ്ങളുടെ ആകർഷണ വികർഷങ്ങൾ മനുഷ്യനിൽ  സമ്മർദ്ദം സൃഷ്ടിക്കും.
 
ചെയ്യണ്ട  കാര്യം:  ആന്തരിക മനുഷനെ, അനുദിനം ശക്തിപ്പെടുത്തുക.
ഈ ആന്തരിക ശക്തി, ബാഹ്യ മനുഷ്യനെ പരിചയപ്പെടുത്തുക.


ഒരു പ്രവർത്തിയെ പൂർണമാക്കുന്നത്, കൈപ്പുണ്യമാണ്‌.
കൈപ്പുണ്യം: ഇഷ്ടം നിറഞ്ഞ  മനസും, ഏകാഗ്ര ബുദ്ധിയും , ഒരു ആത്മസ്പർശവും(കല) കൂടിചെയ്യുന്ന, പ്രവർത്തി.അമ്മയുടെ പാചകം പോലെ. ഏതു പ്രവൃത്തിയും ഇഷ്ടത്തോടെ ചെയ്യാൻ, ക്രിസ്തു കേന്ദ്രീകൃത ജീവിതം നയിക്കണം.
 
ഇതിനു ചെയ്യേണ്ട കാര്യങ്ങൾ :  
1.അനുദിനം 4 കൊന്ത ചെയ്യുക. ജീവിത വ്യഗ്രതയിൽ കുടുങ്ങാതെ, ക്രിസ്തുവിന്റെ മനസും, ഏകാഗ്ര ബുദ്ധിയും, ഉണർന്ന ആത്മാവും, അനുദിനം രൂപപ്പെടാനുള്ള ഏറ്റവും, സിമ്പിൾ ആയ  പ്രവർത്തി.
 
നൈസർഗിക ലോകത്തു നിന്നും, മനുഷ്യൻ, ഇന്ന്, അറിവിന്റെ ലോകത്തിൽ എത്തി.
നൈസർഗ്ഗികമായ  ഇഴ ചേരുന്ന കൈപ്പുണ്യം, ഇന്ന്, ബുദ്ധിയിലൂടെ, കണക്കുകൾ,
ചേർത്തുവെച്ചു,ചെയ്യണ്ട അവസ്ഥ എത്തി. 
  
2കുക്കിങ് ചെയ്യുക, സേവനം ചെയ്യുക, പ്രതിഫലം ആഗ്രഹിക്കാതെ  പൂർണതയിൽ, ആത്മീയ അംശം, അർപ്പണം, എന്നിവ പ്രതിഫലിക്കുന്ന ജോലികൾ ചെയ്യുക, ക്രിസ്തു കേന്ദ്രീകൃത കല പഠിക്കുക,(സംഗീതം,ഡാൻസ്,അഭിനയം). ക്രിസ്തു കേന്ദ്രീകൃത കലാ പഠനം, കല(ആത്മ സ്പർശം) ക്രിസ്തുവിന്റെ മനോഭാവത്തിൽ, വെളിപ്പെടാൻ സഹായിക്കും.
 
3.ക്രിസ്തു കേന്ദ്രീകൃതമായി കാര്യങ്ങൾ മനസിലാക്കാൻ, അനുദിനം പരിശീലിക്കുക. നമുക്ക് ചുറ്റും, നടക്കുന്ന കാര്യങ്ങളിലെ സത്യം തിരിച്ചറിയുന്നതാണ്, സ്വാതന്ത്ര്യം, സ്വാതന്ത്യ്രമാണ് ആനനന്ദം.
  
4. 33-ദിവസത്തെ ഫാത്തിമമാതാവിന്റെ  വിമല ഹൃദയ പ്രതിഷ്ഠ ചെയ്യുക.പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ, നമ്മുടെ ഹൃദയം ഒന്നാക്കി കൃസ്തുവിന്റെ ഹൃദയത്തോടു  പരിശുദ്ധ അമ്മ ചേർത്ത് തരും. ക്രിസ്തുവിൽ ഒന്നായ ഹൃദയത്തിൽ ആണ് കൃപ ഒഴുകുന്നത്.
 
 
 അനുദിനം 4 കൊന്ത പ്രയോജനങ്ങൾ : ജീവിതത്തിൽ സത്യമുള്ള തീരുമാനങ്ങൾ എടുക്കാൻ, പരിശുദ്ധ അമ്മ സഹായിക്കും. 1.പൈശാശിക, ഇടപെടലുകൾ ഇല്ലാതാക്കും, 2. ബുദ്ധിയിൽ ഏകാഗ്രത വന്നു, ക്രിസ്തു കേന്ദ്രീകൃതമാകും. 3,ആത്മാവിനെ ശക്തിപ്പെടുത്തും, 4.ഹൃദയത്തിന്റെ ആന്തരിക അവസ്ഥ ചുറ്റുപാടുകളിലൂടെ വെളിപ്പെടുത്തും. 5.കൗദാശിക ജീവിതം ശക്തിപ്പെടുത്തി, ക്രിസ്തുവിൽ രൂപപ്പെടും.
 
 ഫാത്തിമ  വിമല ഹൃദയ പ്രതിഷ്ഠ പ്രയോജനങ്ങൾ: 
അമ്മയുടെ ഹൃദയത്തിന്റെ സ്ഥാനത്തു, നമ്മുടെ ഹൃദയം പ്രതിഷ്ഠിക്കുന്ന പ്രവർത്തി.
ആത്മാവിന്റെ ജനാലകൾ  തുറക്കുന്നു. ദൈവവുമായുള്ള ഐക്യം അനുദിനം വളരുന്നു. നമ്മുടെ അശുദ്ധി ദൈവത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ആത്മാവിൽ അത് കൊതിക്കുന്ന ദൈവ സാന്നിധ്യം നിറയുന്നു. അങ്ങനെ ഹൃദയത്തിൽ സമാധാനം നിറയും. അത് ചുറ്റുപാടുകളിൽ ഒഴുകിത്തുടങ്ങും.