കൃപ ചോർത്തുന്ന പാട്ടക്കരാറുകൾ: Traps of evil to lose grace
ജീവിതത്തെ ദുരിതമാക്കുന്ന പാട്ട കരാറുകൾ.
ഒരുതരത്തിലും ചലിക്കാൻ സമ്മതിക്കാതെ ചില ബുദ്ധിമുട്ടുകൾ, പലപ്പോഴും ജീവിതത്തെ തളർത്തും. ഒരു എത്തും പിടിയും കിട്ടാത്ത സാഹചര്യങ്ങളുണ്ടാകാം. എത്ര പ്രാർത്ഥിച്ചിട്ടും ഫലമില്ല.
കൃസ്തീയ ജീവിതം , നീർച്ചാലിനരികെ നട്ട വൃക്ഷം പോലെയാണ്. യഥാകാലം ഫലം തരും.
മുല്ലപെരിയാർ പാട്ടക്കരാർ 999 വര്ഷമാണ്. തിന്മ ഒരുക്കുന്ന പാട്ട കാരാട്ടിന്റെ കെണികൾ, ജീവിതത്തെ തകർത്തെറിയും. സ്വാധീനം ചെലുത്തി ഒരു ജോലി തരപ്പെടുത്തിയാൽ തന്നെ തിന്മയുടെ പാട്ട കരാർ എന്ന അടിമത്തം, നിലവിൽ വരും.
ക്രിസ്തു നേടിയ കൃപ കൗദാശിക ജീവിതത്തിലൂടെ നമ്മൾ നേടുന്നു എങ്കിലും, നമുക്ക് അനുഗ്രഹമായി മാറുന്നില്ല. , കൃപ ചോർത്തുന്ന പാട്ടക്കരാറുകൾ , നമ്മെ ഇല്ലാതാക്കുന്നു.ഉദാഹരണം: 'കൺടെന്റ് റൈറ്റ് ' . ആദ്യം സൃഷ്ടിച്ചവന്റെ അവകാശം. ഒരു പ്രവർത്തിചെയുന്നത് 'ഞാൻ' ആണെങ്കിലും, ആ പ്രവൃത്തിചെയ്യാൻ, വല നെയ്ത , ട്രിഗർ ചെയ്ത, 'എന്നെ' രൂപപെടുത്തിയ ശക്തികൾ 'ഫലം' വീതംവെക്കും. ഇതാണ് ഏറ്റവും വലിയ അടിമത്വം.ചിലപ്പോൾ, തലമുറകൾ നീളുന്ന ചതിയുടെ ചങ്ങലപ്പൂട്ട്.
ആംസ്റ്റർഡാമിലെ ഇഡാ പെർഡാമിന് പരിശുദ്ധ 'അമ്മ വെളിപ്പെടുത്തി 'ഞാൻ സകല ജനപദങ്ങളുടെയും അമ്മയാണ്'.
പ്രഭാഷകന്‍ 40 : 1 : ഓരോരുത്തര്‍ക്കും ധാരാളം ജോലിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്‍നിന്നുപുറത്തുവരുന്ന നിമിഷംമുതല്‍ സര്‍വരുടെയും മാതാവിന്റെ അടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സ ന്തതികളുടെ മേല്‍ ഭാരമുള്ള നുകം വയ്ക്കപ്പെട്ടിരിക്കുന്നു.
പാട്ടക്കരാറുകൾ എങ്ങനെ ഇല്ലാതാക്കും, എന്നതിനെക്കുറിച്ചു ആകുലപ്പെടേണ്ട.
മനുഷ്യൻ എത്ര പഠിച്ചാലും, മനുഷ്യന് സ്വയം അതില്ലാതാക്കാൻ പറ്റില്ല.
കൃപ അല്ലെങ്കിൽ പ്രസാദ വരം , നേടിയെടുക്കാനും, അനുഗ്രഹമായി മാറാനും, പരിശുദ്ധ അമ്മയുടെ സഹായം വേണം.
പൂർണമായും പരിശുദ്ധ അമ്മയുടെ നിയന്ത്രണത്തിലുള്ള ജീവിതമാണ് , പാട്ടക്കരാറുകൾ, ഒഴിവാക്കാനുള്ള ഒരേ ഒരു എളുപ്പ മാർഗം.
ക്രിസ്തു പരിശുദ്ധ അമ്മയ്ക്ക് നമ്മെ ഏല്പിച്ചു കൊടുക്കണം.
ഇതാ നിന്റെ അമ്മ . ഇതാ നിന്റെ മകൻ.
1.കൂടുതൽ കൊന്ത ചൊല്ലി ആദ്യം അമ്മയുടെ ഹൃദയത്തിൽ ഇടം നേടുക.
2. കൃപ നഷ്ടപ്പെടാതിരിക്കാൻ ,കൊന്തയിലൂടെ അമ്മ , നമുക്ക് ചുറ്റും, വേലി കെട്ടും.
3. കൃപ കൂടുതൽ നേടാൻ കൃപയുടെ ഉറവിടമായ കൗദാശിക ജീവിതം അമ്മ ശക്തിപ്പെടുത്തും.
4. കൃപ നഷ്ടപ്പെടാതെ അനുഗ്രഹമാകാൻ , വേലിക്കുള്ളിൽ വചനത്തിന്റെ രഹസ്യങ്ങൾ തുറക്കും.
2.33 ദിവസത്തെ ഫാത്തിമ മാതാവിന്റെ വിമല ഹൃദയ പ്രതിഷ്ഠ ചെയ്യുക.
പ്രതിഷ്ഠയിലൂടെ കൃപയുടെ ഉറവ, നമ്മുടെ ഹൃദയത്തിൽ തുറക്കും. അമ്മയുടെ കൈയ്യിലെ കുഞ്ഞായി എന്നെ മാറ്റുന്ന ഒരു പ്രത്യേക കൃപ പ്രവർത്തിക്കും.
ജപമാല, അനുഗ്രഹം സംരക്ഷിക്കുന്ന, മുള്ളുവേലി
പ്രഭാഷകന്‍ 28 : 22 നിങ്ങളുടെ ഭൂസ്വത്ത് മുള്ളുവേലികൊണ്ടു സുരക്‌ഷിതമാക്കുക;സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്‌ഷിക്കുക.
പരിശുദ്ധ അമ്മ എന്റെ കയ്യിൽ പിടിച്ചു കഴിഞ്ഞാൽ , ഒരു അമ്മയുടെ സുരക്ഷിതത്വം , ഞാൻ തിരിച്ചറിയും.
പാട്ടക്കരാറുകൾ ഉദാഹരണങ്ങൾ : സ്വാധീനം ചെലുത്തി തരപ്പെടുത്തിയ, അഡ്മിഷൻ, ജോലി,കൈക്കൂലി കൊടുക്കുക മേടിക്കുക, തിന്മയുടെ സ്വാധീനമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കൈവശം വെക്കുക.തിന്മയ്ക്കു സമർപ്പിക്കപ്പെട്ട വസ്തുക്കൾ വാങ്ങിക്കുക.വിജാതീയ ദൈവങ്ങളെ ആരാധിക്കുന്ന കലാ പഠനം. നാള് , ജോതിഷം, അപവാദം പരത്തുക, അപകീർത്തി, മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുക,
മറ്റുള്ളവരോട് അസൂയ തോന്നുക, താരാരാധന, പ്രസ്ഥാനങ്ങളിൽ, വിശ്വാസം, പ്രവർത്തി.
അനുസരണക്കേട്. മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന കാര്യങ്ങൾ. മറ്റുള്ളവരുടെ തടഞ്ഞു വെക്കുക.
'കൺടെന്റ് റൈറ്റ് ' . ആദ്യം സൃഷ്ടിച്ചവന്റെ അവകാശം. ഒരു പ്രവർത്തിചെയുന്നത് 'ഞാൻ' ആണെങ്കിലും, ആ പ്രവൃത്തിചെയ്യാൻ, വല നെയ്ത , ട്രിഗർ ചെയ്ത, 'എന്നെ' രൂപപെടുത്തിയ ശക്തികൾ 'ഫലം' വീതംവെക്കും. ഇതാണ് ഏറ്റവും വലിയ അടിമത്വം. ചിലപ്പോൾ, തലമുറകൾ നീളുന്ന ചതിയുടെ ചങ്ങലപ്പൂട്ട്.
തകർച്ചകൾ വരുത്തി വെക്കുന്ന കലാ പഠനം: വിജാതീയ ദൈവങ്ങളെ ആരാധിക്കുന്ന സാഹിത്യം ഉപയോഗിച്ച് ക്ലാസിക്കൽ രീതികളിൽ, സംഗീതം,ഡാൻസ് എന്നിവ പഠിച്ചാൽ :
ക്ലാസിക്കൽ രീതികളിലെ കലാ പഠനം (കർണാടിക്,ഹിന്ദുസ്ഥാനി,ഭരത നാട്യം,കഥകളി,) ആ കലാരൂപത്തിന് പിന്നിലെ അന്യദൈവ ചെതന്യവുമായി, കാലക്രമേണ, വ്യക്തിത്വം അനുരൂപപ്പെടും. കോൺട്രാക്ട് രൂപപ്പെടും.
ജീവിതത്തിന്റെ, സുപ്രധാന ഇടങ്ങളിലെല്ലാം, ഈ അന്യദൈവങ്ങൾ തടസങ്ങൾ സൃഷ്ടിക്കും. ക്രിസ്തീയ ജീവിതത്തിൽ, നേടിയെടുക്കുന്ന അനുഗ്രഹങ്ങൾ, ഈ അന്യ ദൈവങ്ങൾ ചോർത്തും.
നാടൻ പാട്ടുകൾ,ഡാൻസുകൾ എന്നിവക്ക് പിന്നിൽ, അന്യദൈവ ചൈതന്യങ്ങൾ ഉണ്ട്.കലാരൂപങ്ങൾ (സംഗീതം, ഡാൻസ്) പഠിക്കുമ്പോൾ, ക്രിസ്ത്യൻ സാഹിത്യം(പരിശുദ്ധാത്മാവിനെ വിളിച്ചു, ക്രിസ്തുവിനു ആരാധന നൽകുന്ന, കലാരൂപങ്ങൾ മാത്രം പഠിക്കുക. )