Spirituality Stages:
കരിസ്മാറ്റിക് ആത്മീയത : ജീസസ് യൂത്ത് ,അണക്കര ,സെഹിയോൻ, പോട്ട , ശാലോം മുതലായ കരിസ്മാറ്റിക് ആത്മീയത പിന്തുടരുന്നവർ:
കരിസ്മാറ്റിക് ആത്മീയത: ഒരു ഒന്നാം ഘട്ട ആത്മീയത : ധ്യാനങ്ങളിലൂടെ, ആത്മീയ ഉണർവ്, കിട്ടിയവരിലൂടെ, (ക്രൈസ്റ്റ് എൻകൗണ്ടർ, കിട്ടുന്നവർ). ബൗദ്ധിക അനുഭവത്തിൽ (അറിവ്, അനുഭൂതി ) ക്രിസ്തുവിനെ അറിയുന്ന ആത്‌മീയതയുടെ ആദ്യഘട്ടം. ഉണർന്ന സംവിധാനത്തോട്, അടുപ്പവും , കൂറും, ഉള്ളവരിൽ, കൂട്ടായ്മ രൂപപ്പെടും, ഇത് പ്രസ്ഥാനവും, വ്യവസ്ഥയുമായി മാറും.(ജീസസ് യൂത്ത് ,അണക്കര ,സെഹിയോൻ, പോട്ട, ശാലോം)
സത്വബോധം : ബാഹ്യ മനുഷ്യനിൽ നിന്നും, രൂപാന്തരീകരിച്ചു, ആന്തരിക മനുഷ്യനാകാനുള്ള ത്വര. കൊക്കൂണിൽ നിന്നും പുറത്തിറങ്ങി പറക്കാനുള്ള പൂമ്പാറ്റയുടെ ആഗ്രഹം.
ഒന്നാം ഘട്ട ആത്മീയതയുടെ ആവശ്യം: മാംസത്തിൽ കുടുങ്ങിയ 'ഞാൻ' അറിയുന്ന സത്വബോധം : ഇത് തിരിച്ചറിയാൻ , ദൈവം അനുവദിക്കുന്ന ജീവിത സാഹചര്യങ്ങൾ, തിരിച്ചറിയാൻ സാധിക്കുന്നു.
കരിസ്മാറ്റിക് ധ്യാനം: ദൈവസ്നേഹം(വിളി )-പാപബോധം(അവസ്ഥ)-അനുതാപം-അഭിഷേകം(ഉണർത്തൽ).
കരിസ്മാറ്റിക് ആത്മീയതയിൽ മാത്രം ആഴപ്പെട്ടു നിന്നാൽ, ക്രിസ്തുവിനെ അറിയുക ചിന്തിക്കുക (ഇന്ദ്രിയ പരം,ബൗദ്ധിക അനുഭവം ) എന്ന ചുരുളിയിൽ കറങ്ങുന്നു. മനുഷ്യന്റെ അന്ത:സത്തയിലേയ്ക്ക് അറിവ്, ഇറങ്ങി, ക്രിസ്തു, രൂപപ്പെടാത്തതുകൊണ്ടു , ക്രിസ്തു ബാഹ്യ പ്രകടനകളിൽ, കൂടുതലായി ഉണ്ടാകും.
നല്ല സാഹചര്യങ്ങളിൽ മാത്രം വളർന്നവരിലും . അനുദിനം ചൊല്ലുന്ന കൊന്തയാണ്, സത്വബോധം
തിരിച്ചറിഞ്ഞു, ക്രിസ്തു രൂപപ്പെടുന്ന അടുത്ത സാഹചര്യങ്ങളിലേയ്ക്ക്, വളരാൻ സഹായിക്കുന്നത്.
കൂടുതൽ കൊന്ത ചൊല്ലുന്നവരുടെ മക്കൾ, കൊന്തയുടെ ബൗണ്ടറി തീർത്ത, നല്ല സാഹചര്യങ്ങളിൽ വളർന്നു, ആത്മീയതയുടെ ഘട്ടങ്ങൾ അല്പം കൂടി ലാഘവത്തോടു കൂടി തരണം, ചെയ്യും.
കൊന്ത കൂടുതലായി ചൊല്ലി ആത്മാവും,ഹൃദയവും,ബുദ്ധി,ഇന്ദ്രിയങ്ങൾ, എന്നിവ ഏകോപിക്കുന്നവർ, ക്രിസ്തു രൂപപ്പെടുന്ന, ആത്മീയതയുടെ അടുത്ത ഘട്ടങ്ങളിൽ(വിശുദ്ധീകരണം ,വെളിപെടൽ, ഒന്നാകൽ ) പ്രവേശിക്കും.
അല്ലാത്തവർ, ക്രിസ്തുവിനെ, അറിഞ്ഞു, ഒരു ചുരുളി പോലെ, വീണ്ടും അറിഞ്ഞു, അറിവിന്റെ ഭാണ്ടവും പേറി, രണ്ടു വള്ളത്തിലും, കാലുവെച്ചു, അനുഭൂതി തേടി ഭോഷന്മാരായി അലയും.
ഒന്നാം ഘട്ടം: Active Purgation : നമ്മൾ സ്വയം നടത്തുന്ന ശുദ്ധീകരണം.18-33 Age - period ഒരേ ആത്മീയത പിന്തുടരുന്നവർ, ഒന്നിച്ചു വരുന്നു. (ക്രിസ്തുവിൽ രൂപപ്പെടാത്തതു കൊണ്ടു, ആത്മീയത -ON/OFF- പുറത്തു നിന്ന് ആരെങ്കിലും കത്തിക്കണം )
കൊന്തയിലൂടെ ഹൃദയത്തിൽ സംഗഹിക്കുന്ന ഭ്രമണം തുടങ്ങിയാൽ, ജീവിതം ക്രിസ്തു കേന്ദ്രീകൃതമായി ക്രിസ്തുവിൽ ഒന്നാകും. കൊന്തയില്ലെകിൽ, ആത്മീയത രൂപപ്പെടാതെ കോംപ്ലക്സ് (ഈഗോ) രൂപപ്പെടുത്തിയ, മിഥ്യ ബോധത്തിന്റെ ക്രിസ്തുവിനു ചുറ്റും കറങ്ങും.ഇത് കൂടുതൽ അപകടമാണ്.
ധ്യാനം കൂടും, തിരിച്ചു വരും, വീണ്ടും പോകും.
ക്രിസ്തുവിൽ ഒന്നാകുന്നത് , ക്രിസ്തുവിനെ അറിഞ്ഞിട്ടല്ല, അന്തർലീനമായ ഉൾച്ചേരലിലൂടെയാണ്.
ക്രിസ്തുവിനെ അറിഞ്ഞതു , ചുറ്റുപാടുകളുടെ അനുഭവത്തിലൂടെ ഗ്രഹിച്ചു, ഹൃദയത്തിൽ സംഗ്രഹിക്കണം. ഈ പ്രവൃത്തി ഹൃദയത്തിലെ, നന്മയെ ശക്തിപ്പെടുത്തി, തിന്മയെ ഇല്ലാതാക്കും.
ഉണർന്ന ആത്മാവിൽ വെളിപ്പടുന്നത്(കൃപ),സ്വീകരിക്കുന്ന ഹൃദയം, ഹൃദയത്തിൽ നിറഞ്ഞതു, തിരിച്ചറിയുന്ന ഏകാഗ്ര ബുദ്ധി, വെളിപ്പെടുത്തുന്ന ഇന്ദ്രിയങ്ങൾ. ഈ നാല് അവസ്ഥകളിലും, രൂപപ്പെടുന്ന ക്രിസ്തുവാണ്, രണ്ടാംഘട്ട ആത്മീയത. ഇത് അനുദിനം കൂടുതൽ കൊന്ത ചൊല്ലിയാൽ മാത്രം രൂപപ്പെടുന്ന അവസ്ഥയാണ്.
കൂടുതൽ കൊന്ത ചൊല്ലുന്നവർ : ഒരു ധ്യാനകേന്ദ്രം: കൂടുതൽ കൊന്ത ചൊല്ലുന്നവരുടെ, ചുറ്റുപാടുകൾ തന്നെ ഒരു ധ്യാനകേന്ദ്രം ആണ്. അനുദിനം, ഹൃദയത്തിൽ സംഗഹിക്കപെടുന്ന കാര്യങ്ങൾ, മലകയറുന്ന ചുവടുകളാണ്.
കൊന്ത : കുർബാന എന്ന മല കയറാൻ, പിടിവള്ളി: മനുഷ്യന് ചെയ്യാൻ പറ്റുന്നത്, കൊന്ത ചൊല്ലുക. ലോകത്തിലെ പ്രതലത്തിൽ നിന്നും, കൃപയുടെ ഉറവിടവും , നമ്മുടെ ലക്ഷ്യവുമായ കുർബാന എന്ന മല കയറാൻ സഹായിക്കുന്ന പിടിവള്ളി.
രണ്ടും, മൂണും, ഘട്ടങ്ങൾ തുടങ്ങാൻ, ഇടവക പള്ളിയുമായി,കണക്ട് ആയിരിക്കണം, ഏകാന്തതയുടേ സാഹചര്യം, ഉണ്ടായിരിക്കണം, ലിമിറ്റഡ് ആയ പൊതു ജീവിതം വേണം.
ഇടവക പള്ളിയുമായി,കണക്ട് ആകാൻ ബേസിക് ചർച് ഫോർമേഷൻ അനിവാര്യ ഘടകമാണ്.
ബേസിക് ചർച് ഫോർമേഷൻ : Catechism, തിരുബാല സഖ്യം(Holy Child Hood), CML(ചെറുപുഷ്പ മിഷൻ ലീഗ്), Choir, Alter Server, Other Church Activities,
വര്ഷങ്ങളായി, കൂടുതൽ കൊന്ത ചൊല്ലുന്നവരിൽ, ഈ സാഹചര്യങ്ങൾ തെളിവായി കാണും. ക്രിസ്തു, അന്ത:ർലീനമായി രൂപപ്പെടും. ആന്തരികമായ ശ്രദ്ധ കൂടുതൽ ഉള്ളതുകൊണ്ട്, ഭക്തിയുടെ ബാഹ്യ പ്രകടങ്ങൾകുറവായിരിക്കും.
ഈ വ്യക്തിയിൽ ആഴപ്പെടുന്നത്, തെളിവായി വെളിപ്പെടും..
വർഷങ്ങളായി , ഷട്ടർ തുറക്കാത്ത, അണക്കെട്ടിന്, താഴെത്തെ രൂപപ്പെടുന്ന, ടൗണ്ഷിപ്.
ഷട്ടർ തുറന്നാൽ, ഈ ടൗണ്ഷിപ് ഒലിച്ചുപോകും.
കൃപ ഒഴുകാൻ, ഷട്ടർ തുറക്കണം. ഷട്ടർ തുറക്കുന്നതിനു മുൻപ്, ടൗണ്ഷിപ് പൊളിച്ചു മാറ്റണം.
ഹൃദയ ശുദ്ധി(Chastity) - കാമം (Lust),
ഉപവി(Charity) - അസൂയ (Envy),
ഉത്സാഹം(Diligence) - ആലസ്യം (Sloth),
ക്ഷമ - ക്രോധം (Wrath),
ഔദാര്യം (Generosity ) - അത്യാഗ്രഹം (Greed),
മിതത്വം (Temperance) - ആർത്തി (Gluttony).
രണ്ടും മൂന്നും ഘട്ടങ്ങൾ, ഒരു കാരിസം മാത്രം. അമ്മയിലൂടെ ക്രിസ്തുവിൽ ഒന്നാവുക.
മൂന്നാം ഘട്ടം : വെളിപെടൽ കാലം:ആന്തരിക മനുഷ്യന്റെ സ്വഭാവം(കാരിസം,ആത്മീയത, spirituality) , ബാഹ്യ മനുഷ്യനിൽ പ്രദർശിക്കുന്ന കാലം.
47-52 Age - period : പരിശുദ്ധ അമ്മയിൽ, വീണ്ടും ജനിക്കണം. ആത്മാവിൽ, വീണ്ടും ജനനം അകത്തുള്ളവൻ, പുറത്തുള്ളവനെക്കാൾ ശക്തനാണ്
ഗോതമ്പു മണി(ബാഹ്യ മനുഷ്യൻ ), നിലത്തുവീണു, അഴിയുന്നില്ലെങ്കിൽ അത്, ഫലം പുറപ്പെടുവിക്കില്ല.
അനുദിനം വളരുന്ന ആന്തരിക മനുഷന്റെ രീതികളിൽ ഇല്ലാതാകുന്ന, ബാഹ്യ മനുഷ്യൻ. അതിനു രൂപപ്പെടുന്ന ജീവിത സാഹചര്യങ്ങൾ പരിച്ചയപെടുന്ന കാലം.
ഷട്ടറുകൾ പതുക്കെ തുറന്നു, കൃപയെ പരിചയപെടുന്ന കാലം.
ആന്തരിക മനുഷ്യനിൽ ഉറവപൊട്ടി, കൃപ ഒഴുകി, ഹൃദയം, എന്ന അണക്കെട്ടിൽ സംഭരിച്ചു, ഏഴു ഷട്ടറുകളിൽ, ഒഴുകും. ഈ കൃപയുടെ സ്വഭാവം, ഒഴുക്കണ്ട രീതികൾ (റെഗുലേറ്റ്), എല്ലാം, പരിച്ചയപെടുന്ന കാലം.
ദിവ്യകാരുണ്യ ഭക്തി പൂർണമാക്കപ്പെടുന്നു.
ആത്മാവിൽ ഒന്നാകുന്നു..ആത്മാവിൽ വ്യാപാരിക്കുന്നു , സത്യത്തിൽ വ്യാപാരിക്കുന്നു .ആത്മാവിൽ ആരാധിക്കുന്നു , സത്യത്തിൽ ആരാധിക്കുന്നു.
നാലാം ഘട്ട അവസാനത്തിൽ, ക്രിസ്തുവിൽ ഒന്നായി, ഈ കാലഘത്തിൽ ജീവിക്കുന്ന ക്രിസ്തു. സ്നേഹം. ആശ്വാസം,കാരുണ്യം, സാന്ത്വനം, ബലപ്പെടുത്തുന്ന പാറ ,തട്ടി വീഴ്‌ത്തുന്ന, ഇടർച്ചയ്ക്കുള്ള പാറ അങ്ങനെ സ്നേഹം പല വഴികളിൽ ഒഴുകും, സമയമാകുമ്പോൾ, ഭൗതിക ദേഹം മാറി, ഭൗമിക ദേഹവുമായി ,ആത്മീയ നിത്യതയിൽ ഒഴുകും.