50 വയസ്സ്

 50 വയസ്സ് : ശക്തിപ്പെടുന്ന ഭയം.  

എന്തെല്ലാം കരുതി വെച്ചിട്ടും ഒരു ഭയം ,
ആകുലത ഒരു കാര്യവുമില്ലാതെ നമ്മളെ അലട്ടും. ഓടി പാഞ്ഞു നടന്ന, ശരീരം, തളർന്നു തുടങ്ങി.
ശരീരം പ്രായം കാണിക്കാൻ തുടങ്ങി  മനസ്സ് എന്തുന്നിടത്തു ശരീരം എത്തുന്നില്ല.
പഴയതു പോലെ കഴിക്കാൻ പറ്റില്ല. ബുദ്ധി സ്പീഡ് കുറഞ്ഞു.

ദൈവ ഭയം അടിസ്ഥാന വികാരം ആണ്. ജ്ഞാനത്തിന്റെ ആരംഭം. തിരക്കുകൾ കുറഞ്ഞു, നമ്മൾ നമ്മിലേയ്ക്ക് തിരിയുമ്പോളാണ്, ഭയം പതുക്കെ അരിച്ചിറങ്ങുന്നതു.

ഈ ഭയം സത്യം അറിയാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
ദൈവത്തിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു.
മരണം എന്ന യാഥാർഥ്യത്തിൽ കരുതാൻ സഹായിക്കുന്നു.

ജപമാല ഭക്തി ഏകാന്തതയിൽ വെളിപ്പെടുന്ന ആന്തരിക അവസ്ഥ,
ഗ്രഹിക്കാൻ നമ്മെ സഹായിക്കും.

അമ്പതു വയസ്സിന്റെ ശക്തി, സൗന്ദര്യം

ശരീരം പ്രായം കാണിക്കാൻ തുടങ്ങി മനസ്സ് എന്തുന്നിടത്തു ശരീരം എത്തുന്നില്ല. പഴയതു പോലെ കഴിക്കാൻ പറ്റില്ല. ബുദ്ധി സ്പീഡ് കുറഞ്ഞു. തിരക്കുകൾ കുറഞ്ഞു, നമ്മൾ നമ്മിലേയ്ക്ക് തിരിയുന്നു. ബാഹ്യമായി കണ്ടതിന്റെ ശക്തി കുറയുമ്പോൾ, ആന്തരികമായി വർധിച്ചു വരുന്ന, പ്രകാശം, തിരിച്ചറിഞ്ഞില്ലേൽ, നമ്മൾ, വ്യർത്ഥമായി, പലതും മറയ്ക്കാൻ ശ്രമിക്കും. തിരിച്ചറിഞ്ഞാൽ, നമ്മൾ പ്രകാശത്തെ ബാഹ്യമായി, പ്രദർശിക്കാൻ അനുവദിക്കും. ഇവിടെ പുതിയൊരു തിളക്കം, ശക്തി വെളിപ്പെടും

തന്ത വൈബ് - പേടിക്കണോ .
അമ്പതു കഴിഞ്ഞു. കുറച്ചു കൺഫ്യൂസ്ഡ് ആണ് കാര്യങ്ങൾ.
ഇത്രയും നാലും, ചിന്തിച്ച , നിലപാടുകൾ ശരിയല്ല എന്നൊരു തോന്നൽ.
പിള്ളേർ  പലതും ചോദ്യം ചെയ്യുന്നു.
പുതിയ കാലഘത്തിന്റെ വിവരങ്ങൾ, അപ്ഡേറ്റഡ് ആകുന്നില്ല.
പഴയതുപോലെ, തുറന്ന് ചിരിക്കാനും, സംസാരിക്കാനും കഴിയുന്നില്ല.
കുടുംബത്തിൽ ചിലപ്പോൾ ഒറ്റപ്പടുന്നതുപോലെ.
ന്യായീകരണങ്ങൾ, പഴയതുപോലെ എക്കുന്നില്ല.
വീടിനു പുറത്തുള്ള കുറ്റപ്പെടുത്തലുകൾ, സഹിക്കാമെങ്കിൽ, വീട്ടിലും സഹിക്കാം.പിന്നൊരു കാര്യം, കാര്യങ്ങൾ അല്പം കൂടി സത്യമായി , മനസിലായി തുടങ്ങി.
ദൈവാശ്രയം  കൂടി. കാര്യങ്ങൾ , ശരിയാകും എന്ന ധൈര്യം  കൂടുന്നുണ്ട്.
പക്ഷെ കൂട്ടത്തിൽ, ഒരു കാര്യമില്ലാത്ത ഉൾഭയം. ഇതാണ് ജ്ഞാനം പകരുന്ന ദൈവ ഭയത്തിന്റെ ആരംഭം.

ആന്തരികതയെ , കൂടുതലായി കണക്ട് ചെയ്യുന്നത് അമ്പതിനു ശേഷമാണ്.
ഇതാണ് അമ്പതിന്റെ ശക്തി.
അത് അമ്പത്തിനു താഴെ മനസിലാകില്ല. കാരണം, ലോകത്തിന്റെ, തിരക്ക്.
ആന്തരികമായി, ശക്തിപ്പെടുന്നു എന്ന യാഥാർഥ്യത്തിന്റെ തിരിച്ചറിവാണു,
അൻപതിന്റെ ശക്തി.

ബാഹ്യ മനുഷ്യൻ ചുരുങ്ങിന്നിടത്തു വളരുന്ന   ഉൾഭയം.

ബാഹ്യ മനുഷ്യൻ ചുരുങ്ങിന്നിടത്തു, നിത്യ യൗവനത്തിന്റെ തീരത്തെ ആന്തരിക മനുഷ്യൻ ശക്തിപ്പെട്ടു   ഉള്ളിലുള്ളത്, പ്രദർശിക്കാൻ, വെമ്പുന്നു. ഇത് തിരിച്ചറിയാൻ, കഷ്ടപ്പെടുന്ന ബുദ്ധി, ഉൾഭയം പ്രദർശിപ്പിക്കുന്നു.
ഇത് തിരിച്ചറിയുന്നിടത്തു,  ജ്ഞാനം പകരുന്ന ദൈവ ഭയം ആരംഭിക്കുന്നു. 
ദൈവ ഭയം ദൈവാശ്രയത്തിൽ ഒരുവനെ വളർത്തി, ദൈവത്തിന്റെ ദാനങ്ങളിൽ സുരക്ഷിതനായി  ജീവിക്കാൻ ഒരാളെ സഹായിക്കും 

കൂടുതൽ കൊന്ത ചൊല്ലുന്നവർ , കണ്ണുകളിൽ തിളങ്ങുന്ന, ആന്തരിക മനുഷ്യന്റെ യൗവനത്തിന്റെ പ്രസരിപ്പിൽ, നിത്യ ജീവിതത്തിന്റെ മുന്നാസ്വാദനങ്ങൾ , ആസ്വദിച്ച് തുടങ്ങും.ആന്തരിക പ്രസരിപ്പിന്റെ  തിരിച്ചറിവാണ്, ആനന്ദം.