കൊന്ത, Rosary

റിഫ്ലക്ഷൻ: ഇപ്പോഴത്തെ അവസ്ഥയുടെ റിഫ്ലക്ഷൻ, അഭ്യമ,  ആന്തരികം.
ധ്യാനം: റിഫ്ലക്ഷനെ മനസിലാക്കാൻ, ആഴപ്പെടുന്ന സമയം.
കൺടെംപ്ലേഷൻ  : എന്റെ ഇപ്പോഴത്തെ അവസ്ഥയും, സത്യത്തിൽ വേണ്ട അവസ്ഥയും, മനസിലാക്കാൻ, ചുറ്റും രൂപപ്പെടുന്ന സാഹചര്യങ്ങളെ ഗ്രഹിക്കാൻ (comprehend) ഉള്ള പരിശ്രമം.
അനുദിന ജീവിത യാഥാർഥ്യങ്ങളിൽ ഇടകലർന്ന ദൈവിക ഇടപെടലുകളെ, അറിയുന്ന 
ബുദ്ധിയുടെ വൈഭവം. കൊന്തയാണ്, ഏറ്റവും വലിയ കൺടെംപ്ലേറ്റിവ് ടൂൾ 
 
ങ്കീ 84: 1 : സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം! 2 : എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു;  5 : അങ്ങയില്‍ ശക്തി കണ്ടെണ്ടത്തിയവര്‍ ഭാഗ്യവാന്‍മാര്‍; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.  
 
സീയോനിലേക്കുള്ള രാജവീഥി കണ്ടെത്തിയവർ:   കൊന്ത ചൊല്ലി, പരിശുദ്ധയമ്മയുടെ കൈപിടിക്കുന്നവർ .
 
 
ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.

എന്റെ  ഉള്ളിൽ നിന്നും  , ദൈവം എന്നോട്, സംസാരിക്കുന്നു (വചനം ).
 കേൾക്കാൻ, ഏകാഗ്ര ബുദ്ധി, എളിമയും, ശാന്തതയുമുള്ള  ഹൃദയം(മനസ്സ് ), ജീവനുള്ള ഉണർന്ന ആത്മാവ്, നന്മയിൽ തഴക്കമുള്ള ഇന്ദ്രിയങ്ങൾ , ഇവ നാലും  ഏകോപിപ്പിക്കപ്പെട്ട അവസ്ഥ എന്നിവ വേണം.
ഈ അവസ്ഥയല്ലെങ്കിൽ, ദൈവ  സ്വരം കേട്ടാൽ ഹൃദയം കഠിനമാകും.
ജീവിത വ്യഗ്രതയുടെ കെണിയിൽ പെട്ടാൽ ശബ്ദം കേൾക്കില്ല. 
 

അവസ്ഥകൾ നാലും ഏകോപിച്ചു ദൈവസ്വരം കേൾക്കാൻ , ഏറ്റവും, എളുപ്പ മാർഗം : അനുദിനം 4 കൊന്ത.
 
അനുദിനം 4 കൊന്ത പ്രയോജനങ്ങൾ : 
 
1.കൊന്തയോടുള്ള നരകത്തിന്റെ വെറുപ്പ്, പൈശാശിക, ഇടപെടലുകൾ ഇല്ലാതാക്കും,തടസ്സങ്ങൾ ,തകർച്ചകൾ, മാറിപ്പോകും.
2. ബുദ്ധിയിൽ ഏകാഗ്രത വന്നു, ക്രിസ്തു കേന്ദ്രീകൃതമാകും. അലസത മാറും , ക്രിസ്തു ചെയ്താൽ എന്നപോലെ പ്രവർത്തികളിൽ പൂർണത നിറയും.
3. ആത്മാവിനെ ഉണർത്തി നിർത്തി ശക്തിപ്പെടുത്തും.ഇത് ഉണർവും, ഉന്മേഷവും പകരും.
4.നന്മയിൽ ആഴപ്പെടാൻ,  ഹൃദയത്തിലെ ലോക താല്പര്യങ്ങൾ എടുത്തു മാറ്റി, എളിമ നിറയ്ക്കും.മനസ്സ് ശാന്തമാകും.ചുറ്റുപാടുകളിൽ സമാധാനം നിറയും.
5. ഇന്ദ്രിയങ്ങളിൾ, നന്മ ചെയ്യാനുള്ള ശീലങ്ങൾ നിറക്കും , തഴക്ക ദോഷം വിട്ടുപോകും.
 6.കൗദാശിക ജീവിതം ശക്തിപ്പെടുത്തി,ആത്മാവിൽ ജീവൻ ആത്മാവിന്റെ ജീവൻ വളർത്തും. 
7.മാമോദീസയിലെ വിശുദ്ധീകരണ കൃപയുടെ ആധിപത്യത്തിൽ ജീവിതം നിയന്ത്രിക്കപ്പെടും.
8.അനുദിനം ജീവിതത്തിൽ എടുക്കണ്ട തീരുമാനങ്ങളിൽ, ജ്ഞാനത്തിന്റെ സഹായം ലഭിക്കും.
 
അവസ്ഥകൾ നാലും(ഏകാഗ്ര ബുദ്ധി,ശാന്ത ഹൃദയം,ഉണർന്ന ആത്മാവ്,നന്മയിൽ തഴക്കമുള്ള ഇന്ദ്രിയങ്ങൾ)  ഏകോപിച്ചു ഹൃദയത്തിൽ മുഴകുന്ന ദൈവസ്വരം(വചനം) ശ്രവിച്ചു ക്രിസ്തുവിനെ അനുഗമിച്ചു ,ക്രിസ്തുവിൽ രൂപപ്പെട്ടു, ദൈവ രാജ്യത്തിൻറെ ഫലങ്ങൾ പ്രവർത്തികളിൽ വെളിപ്പെട്ടു അവസാനം നിത്യ ജീവന്റെ കിരീടം.
 
 
1.പൈശാശിക, ഇടപെടലുകൾ ഇല്ലാതാക്കും:
 'നന്മ നിറഞ്ഞ മറിയമേ സ്വസ്തിനരകം വെറുക്കുന്ന വാക്ക്. ദൈവം മനുഷ്യന് കൊടുത്ത മഹത്വം.  ഈ വാക്ക് ആവർത്തിക്കുന്ന , സ്ഥലങ്ങളോടും, വ്യക്തികളോടും നരകത്തിനു വെറുപ്പാണ്. സ്വന്തം വെറുപ്പിന്റെ ശക്തിയാൽ, ഈ വ്യക്തികളിൽ നിന്നും നരകം അകലും.
 
 2. ബുദ്ധിയിൽ ഏകാഗ്രത വന്നു, ക്രിസ്തു കേന്ദ്രീകൃതമാകും: 
 
കൊന്ത: തിരിച്ചറിവിന്റെ ആയുധം. 
 ജീവിത വ്യഗ്രതയിൽ,അലയുന്ന, ബുദ്ധി, പ്രതിസന്ധികളുടെ കാരണം തിരിച്ചറിയാത്തത് കാരണം,ശാന്തത തരില്ല. പൈശാശിക ശക്തികൾ ലോകത്തിൽ ഉള്ള കാലത്തോളം, ഒരു ആവശ്യം കഴിയുമ്പോൾ, മറ്റൊന്ന്, അല്ലെങ്കിൽ, ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊന്ന്, ജീവിതത്തെ അലട്ടും. ജീവിത വ്യഗ്രതയിൽ,അലയുന്ന, ബുദ്ധി ദൈവം ഒരുക്കുന്ന സംരക്ഷണവും, പരിഹാരങ്ങളും, തിരിച്ചറിയാത്തതാണ്, മനുഷ്യന്റെ പ്രശ്നം 
 
മനുഷ്യ ജീവിതത്തിൽ പ്രതിസന്ധികൾ രണ്ടു തരത്തിൽ: 
a.തിന്മ ഉയർത്തുന്ന തടസങ്ങൾ,  ഇത്  കൊന്തയുള്ളവരിൽ വിട്ടുമാറും. b.വിശുദ്ധീകരണത്തിന്റെ അഗ്നി ഉയർത്തുന്നഉരുക്കി വാർക്കലുകൾ , ഇത്  കൊന്തയുള്ളവരിൽ രൂപപ്പെടുന്ന ഏകാഗ്ര ബുദ്ധി തിരിച്ചറിയും. 
ഈ  തിരിച്ചറിവ് വലിയ ആന്തരിക സമാധാനം കൊണ്ടുവരും.
  
വാസന : എന്നിൽ പ്രദർശിക്കണ്ട ദൈവ ഇഷ്ടം. 'അങ്ങയുടെ ഇഷ്ടം'  ഭൂമിയിലും ആകണമേ.  വാസനയോടു അനുരൂപപ്പെടാൻ, (ആത്മാവ്, ഹൃദയം, ഇന്ദ്രിയങ്ങൾ, ബുദ്ധി) എന്നീ അടിസ്ഥാനങ്ങൾ,  ഏകോപിക്കണം.
അടിസ്ഥാനങ്ങളെ  ഏകോപിപ്പിക്കുന്ന ഏക കാര്യം ക്രിസ്തുവിലേക്കുള്ള ശ്രദ്ധ മാത്രം. ക്രിസ്തുവിന്റെ രഹസ്യങ്ങൾ ധ്യാനിച്ചു  അനുദിനം ചൊല്ലുന്ന നാലു കൊന്തകൾ (സന്തോഷം, ദുഃഖം,  മഹിമ, പ്രകാശം) , ക്രിസ്തു കേന്ദ്രീകൃതമായി നാലു അടിസ്ഥാനങ്ങളെയും ഏകോപിപ്പിക്കും.. 

3. ആത്മാവിനെ ശക്തിപ്പെടുത്തും :  'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' : ആൻജെലിക് സാൾട്ടർ (Angelic Psalter) :  

സന്നിധി: ദൈവ ഇഷ്ടത്തിന്റെ മാത്രം സ്ഥലം.സംഗീർത്തനങ്ങളുടെ സ്ഥലം. സന്നിധിയിൽ ഒരാൾ കേൾക്കുകയോ, പറയുകയോ ചെയ്താൽ  ചെയ്താൽ, സംഗീർത്തനമാണ്.
വിശുദ്ധരും, ദൂദഗണങ്ങളും, അനവരതം, ദൈവ സ്തുതികൾ  അർപ്പിക്കുന്ന  സ്ഥലം. 
പ്രകാശത്തിന്റെ സ്ഥലം.  സന്നിധിയിൽ നിന്ന് അകലുന്തോറും, പ്രകാശം കുറഞ്ഞു  അന്ധകാരമാകും. 

സംഗീർത്തങ്ങൾ , ആത്മാവിനെ ഉണർത്തും. അവർത്തിക്കുന്തോറും, ആത്മാവ്, ഉണർന്നിരിക്കും. 150 നന്മ നിറഞ്ഞ മറിയമേ സ്വസ്തി , 150 സംഗീർത്തങ്ങൾക്കു പകരം.

 4.ഹൃദയത്തിന്റെ  അവസ്ഥ  വെളിപ്പെടുത്തും:
 പ്രഭാഷകന്‍ 28 : 22 നിങ്ങളുടെ ഭൂസ്വത്ത്മുള്ളുവേലി കൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.

 

5.കൗദാശിക ജീവിതം ശക്തിപ്പെടുത്തി, ക്രിസ്തുവിൽ രൂപപ്പെടും.
 

 

ഇപ്പോഴും ,മരണ സമയത്തും ?? 

 

 

 

'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' നരകം വെറുക്കുന്ന വാക്ക് 
പ്രധാന ദൂതന്മാരിൽ  ഒരാളായ വി.ഗബ്രിയേൽ, പറഞ്ഞു: "ദൈവ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേലാണ് ഞാൻ". 

സന്നിധി: ദൈവ ഇഷ്ടത്തിന്റെ മാത്രം സ്ഥലം.സംഗീർത്തനങ്ങളുടെ സ്ഥലം. സന്നിധിയിൽ ഒരാൾ കേൾക്കുകയോ, പറയുകയോ ചെയ്താൽ  ചെയ്താൽ, സംഗീർത്തനമാണ്.
വിശുദ്ധരും, ദൂദഗണങ്ങളും, അനവരതം, ദൈവ സ്തുതികൾ  അർപ്പിക്കുന്ന  സ്ഥലം. 
പ്രകാശത്തിന്റെ സ്ഥലം.  സന്നിധിയിൽ നിന്ന് അകലുന്തോറും, പ്രകാശം കുറഞ്ഞു  അന്ധകാരമാകും. 

ദൈവ ഇഷ്ടം(നന്മ) നിറഞ്ഞു തുളുമ്പുന്ന മറിയവും,ഗബ്രിയേലും.
സാന്നിധ്യത്തിൽ ഒരാൾ സംസാരിച്ചാൽ, സംഗീർത്തനമാണ്.
നന്മ നിറഞ്ഞ മറിയമേ സ്വസ്തി . പ്രധാന ദൂതന്മാരിൽ  ഒരാളായ വി.ഗബ്രിയേൽ, മറിയത്തെ വണങ്ങി.
നരകം വെറുക്കുന്ന വാക്ക്. ദൈവം മനുഷ്യന് കൊടുത്ത മഹത്വം.
ഈ വാക്ക് ആവർത്തിക്കുന്ന , സ്ഥലങ്ങളോടും, വ്യക്തികളോടും നരകത്തിനു വെറുപ്പാണ്.
സ്വന്തം വെറുപ്പിന്റെ ശക്തിയാൽ, ഈ വ്യക്തികളിൽ നിന്നും നരകം അകലും.

 
 

മത്തായി 22 :44  കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: 
കർത്താവു, കർത്താവിനോടു സംസാരിക്കുന്ന സ്ഥലം. സ്വർഗ്ഗത്തത്തിലെ പോലെ ഭൂമിയിലും ആകണമേ. മനുഷ്യനോ, 

ദൈവ ഇഷ്ടം(നന്മ) നിറഞ്ഞു തുളുമ്പുന്ന മറിയവും,ഗബ്രിയേലും.
സാന്നിധ്യത്തിൽ ഒരാൾ സംസാരിച്ചാൽ, സംഗീർത്തനമാണ്.
നന്മ നിറഞ്ഞ മറിയമേ സ്വസ്തി . പ്രധാന ദൂതന്മാരിൽ  ഒരാളായ വി.ഗബ്രിയേൽ, മറിയത്തെ വണങ്ങി.
നരകം വെറുക്കുന്ന വാക്ക്. ദൈവം മനുഷ്യന് കൊടുത്ത മഹത്വം.
ഈ വാക്ക് ആവർത്തിക്കുന്ന , സ്ഥലങ്ങളോടും, വ്യക്തികളോടും നരകത്തിനു വെറുപ്പാണ്.
സ്വന്തം വെറുപ്പിന്റെ ശക്തിയാൽ, ഈ വ്യക്തികളിൽ നിന്നും നരകം അകലും.

 

മരണം, നിലകൊണ്ട  സത്യത്തിന്റെ സാക്ഷ്യം.
മരണ സമയത്തക്കൾ വലിയ വേദന ഇല്ല.
മരണത്തിന്റെ വേദന നിശ്ചയിക്കുന്നത്, എത്ര സത്യം തിരിച്ചറിഞ്ഞു, അറിഞ്ഞ സത്യത്തിനുവേണ്ടി എത്ര നിലകൊണ്ടു, എന്നത് മാത്രമാണ്. എങ്ങനെ മരിച്ചു എന്നത്, ഒരു കാര്യമല്ല.  മരണം, നിലകൊണ്ട  സത്യത്തിനു സാക്ഷ്യം  നൽകും.

മിഥ്യക്കു വേണ്ടി ഓടിപ്പാഞ്ഞു, മൂഢനായോ. അതോ സത്യത്തിനു വേണ്ടി പൊരുതി നല്ല ഓട്ടം ഓഡിയോ. 

കൂടുതൽ 'കൊന്ത' അനുദിനംചൊല്ലി, 'സത്യമുള്ള' സ്നേഹം അനുദിനം, വളരുന്നത് 
കാണുക. 
 

ജപമാലയിലെ ഉണക്ക വിറകുകൾ: 

 കെടാകനലായ വി.കുർബാനക്കു മുകളിൽ , ഉണക്ക വിറകുകൾ വെച്ച്, തീകത്തിച്ചു, ഒരു ദേശത്തു , കൃപ ഒഴുക്കി, അനുഗ്രഹം പകരുന്ന. അത്ഭുദം.
കൂടുതൽ ജപമാല ചൊല്ലുന്നവർക്കു മാത്രം മനസിലാക്കുന്ന ഒരു പ്രതിഭാസം. ഇവരെ  അനുദിനം, 
കടുത്ത യാഥാർഥ്യങ്ങളിൽ ഉണക്കിയെടുത്തു, ഒരു ഉണക്ക വിറകുപോലെ, , പരിശുദ്ധ അമ്മ ഓരോ കുർബാനയിലും, കൊണ്ടുവരും. 
അവർ നന്നായി കത്തും, മറ്റു പച്ച വിറകുകളെ കത്തിക്കും. ജപമാലയിൽ  ആഴപ്പെട്ടു, സ്വയം, ഉണങ്ങാനുള്ള  കഴിവ്, ആർജിക്കും. നിത്യ ജീവന്റെ വേരുകൾ ആഴപ്പെട്ടു, അവർ ക്രിസ്തുവിൽ ഒന്നാകും. ഒരു കുർബാനയാകും.

ജപമാല ചൊല്ലുന്നവർ മാത്രം അറിയുന്ന   പ്രതിഭാസം

കൂടുതൽ ജപമാല ചൊല്ലുന്നവർ പൂർണമായും, പരിശുദ്ധ അമ്മയുടെ നിയന്ത്രണത്തിൽ വരും.
ഇവരിൽ സംഭവിക്കുന്ന ആത്മീയത, ഇവർക്ക് അമ്മ മനസിലാക്കി കൊടുക്കും.
വെയിലത്ത്, വിറകു ഉണങ്ങുന്നതുപോലെ, അനുദിന ജീവിതത്തിലെ യാഥാർഥ്യങ്ങളിൽ, ഉരുക്കി,
കെടാകനലായ വി.കുർബാനക്കു മുൻപിൽ ഊതി കത്തിക്കും, 
ലോകത്തിൽ വ്യാപരിക്കുന്ന മറ്റു പച്ച വിറകുകളെ കത്തിച്ചെടുക്കും. 
ജപമാലയിൽ  ആഴപ്പെട്ടു, ക്രിസ്തു രൂപപ്പെട്ട അമ്മയിൽ ഒന്നായി  നിത്യ ജീവന്റെ വേരുകൾ ആഴപ്പെടും 
അങ്ങനെ ക്രിസ്തുവിൽ ഒന്നാകും. ഒരു ബലിയാകും ഒരു കുർബാനയാകും.
സമയമാകുമ്പോൾ, അമ്മ നട്ടു വളർത്തിയ ഈ പുഷ്പത്തെ, അമ്മ തന്നെ, പിതാവിന് സമർപ്പിക്കും.

കുടുംബത്തിലെ 'സ്നേഹം' വളരാൻ, ഏറ്റവും നല്ലതു  കുടുംബ കൊന്തയാണ്.
കൂടുതൽ 'കൊന്ത' അനുദിനംചൊല്ലി, 'സത്യമുള്ള' സ്നേഹം അനുദിനം, വളരുന്നത് 
കാണുക. 

മസിൽ മെമ്മറി : അവയവങ്ങളുടെ  ഓർമശക്തി : അവയവങ്ങളിൽ കുടികൊള്ളുന്ന പാപം,
കൊന്ത എന്ന ഏറ്റവും നല്ല ശീലം ശീലിച്ചാൽ, എല്ലാ തഴക്കങ്ങളും വിട്ടുപോയി, നല്ല ശീലങ്ങൾ രൂപപ്പെടും.കുറച്ച് ദിവസം ഒരു കാര്യം പരിശീലിച്ചാൽ,  അവയവങ്ങൾ അത് ചിന്തിക്കാതെ തന്നെ ചെയ്യാൻ തുടങ്ങും. എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നോ, അതിനാവശ്യമായ നീക്കങ്ങൾ ശരീരം തനിയെ ഓർത്ത് ചെയ്യും.ഭക്ഷണം കഴിക്കാൻ, നടക്കാൻ, എഴുതാൻ, വണ്ടി ഓടിക്കാൻ, പാട്ട്, നൃത്തംഎല്ലാം മസിൽ മെമ്മറി എന്ന സൂപ്പർ പവർ ഉപയോഗിച്ചുള്ള പരിശീലനം കൊണ്ടാണ് നേടിയെടുത്തത്!

കൂടുതൽ കൊന്ത, നമ്മുടെ അനുഗ്രഹം സൂക്ഷിക്കുന്ന, സുരക്ഷിത മുള്ളുവേലിയാണ്.  

പ്രഭാഷകന്‍ 28 : 22 നിങ്ങളുടെ ഭൂസ്വത്ത്മുള്ളുവേലി കൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.

പരിശുദ്ധ അമ്മ എന്റെ കയ്യിൽ പിടിച്ചു കഴിഞ്ഞാൽ , ഒരു അമ്മയുടെ സുരക്ഷിതത്വം , ഞാൻ തിരിച്ചറിയും.  

 മനുഷ്യൻ: ആത്മാവ്, ശരീരം, മനസ്സ് മനുഷ്യന്റെ ആനന്ദം  ഈ മൂന്ന് അവസ്ഥകളും ഏകോപിക്കുമ്പോളാണ്.കൊന്ത  മനുഷ്യന്റെ എല്ലാ അവസ്ഥകളെയും ഏകോപിപ്പിക്കാൻ സഹായിക്കും.

 

ഒരു ദിവസം നാല് ജപമാലകൾ, വിജയികളുടെ ആയുധം

ഡൈറ്റുർണി ടെംപോറിസ് -ജപമാലയെക്കുറിച്ചുള്ള ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ചാക്രികലേഖനം: ജപമാലയുടെ നിരന്തരമായ ഉപയോഗം, മനുഷ്യവംശത്തിന്റെ ക്ഷേമം ഉറപ്പാക്കും . നിത്യജീവൻ നേടുന്നതിന് ജപമാല ഏറ്റവും ശക്തവും പ്രത്യേകിച്ചും ഫലപ്രദവുമാണ്. ക്രൈസ്തവലോകത്തിന്റെ രക്ഷാകരമായ ഫലങ്ങൾ അനുഭവിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമാണ് ജപമാല. നമ്മുടെ ഇന്നത്തെ യുദ്ധത്തിലെ വിജയത്തിന്റെ അടയാളമായി ലിയോ മാർപ്പാപ്പ "പരിശുദ്ധ  ജപമാലയുടെ രാജ്ഞി" എന്ന പ്രാർത്ഥന കൂട്ടിച്ചേർത്തു.