Christian Contemplation Learning
8. പരിശുദ്ധിയുടെ വില.
ഒരു സൃഷ്ടിക്കും ഉൾകൊള്ളാൻ പറ്റാത്തവനെ , ഉൾകൊള്ളാൻ മാത്രം, പരിശുദ്ധി, അത്ര വലുതാണ്.
ഓരോ പ്രാവശ്യവും, ഹൃദയത്തിൽ വസിക്കാൻ വരുന്ന ഈശോയെ സ്വീകരിക്കാൻ ,കാലിത്തൊഴുത്തിന്റെ ദുർഗന്ധം മാറ്റി, പുൽക്കൂടിൻറെ പരിശുദ്ധിയിൽ ഒരുങ്ങാം.
പരിശുദ്ധി ആഗ്രഹിക്കുക ,പരിശ്രമിക്കുക, ദൈവത്തിൽനിന്നും,നേടിയെടുക്കുക.
ജപമാല പരിശുദ്ധി നേടാനുള്ള ഏറ്റവും വലിയ ആയുധം
പരിശുദ്ധി >സ്നേഹം >ജ്ഞാനാം>ഉദാരത, ധൈര്യം >ത്യാഗം
ധൈര്യ പൂർവം ത്യാഗം ചെയ്യാൻ, ഫലത്തെപ്പറ്റി ബോധ്യം വേണം.
സ്നേഹത്തിൽ പൂർണതയുള്ളവനായിരിക്കുക, ഔദാര്യത്തിൽ പൂർണതയുള്ളവനായിരിക്കുക, കഷ്ടപ്പാടിൽ പൂർണതയുള്ളവനായിരിക്കുക.
പരിശുദ്ധിയുള്ളവന് സ്നേഹമുണ്ട്, സ്നേഹമുള്ളവന് ജ്ഞാനമുണ്ട്, ജ്ഞാനമുള്ളവന് ഉദാരതയും വീരത്വവും ഉണ്ട്, കാരണം അവൻ എന്തിനാണ് ഒരു ത്യാഗം ചെയ്യുന്നതെന്ന് അവനറിയാം.
കുരിശ് നിങ്ങളെ വളച്ചാലും, നിങ്ങളെ തകർക്കുന്നാലും, നിങ്ങളെ കൊന്നാലും നിങ്ങളുടെ ആത്മാവിനെ ഉയർത്തുക. ദൈവം നിങ്ങളോടൊപ്പമുണ്ട്.
9. ജ്ഞാനം സ്വന്തം മക്കളെ വളർത്തുന്നു, തന്നെ അന്വേഷിക്കുന്നവരെ പരിപാലിക്കുന്നു. അവളെ സ്നേഹിക്കുന്നവൻ ജീവനെ സ്നേഹിക്കുന്നു, അവളെ കാത്തിരിക്കുന്നവൻ സമാധാനം ആസ്വദിക്കും.
അവളെ സേവിക്കുന്നവർ, പരിശുദ്ധനെ ശുശ്രൂഷിക്കുന്നവർ, അവളെ സ്നേഹിക്കുന്നവരെ കർത്താവ് സ്നേഹിക്കുന്നു. അവളെ വിശ്വസിക്കുന്നവൻ അവളെ അവകാശിയാക്കും, അവന്റെ പരീക്ഷണങ്ങളിൽ അവൾ അവന്റെ കൂടെയുള്ളതിനാൽ അവന്റെ സന്തതികൾ അവളെ കൈവശമാക്കും.
ഒന്നാമതായി അവൾ അവനെ തിരഞ്ഞെടുക്കുന്നു, പിന്നെ അവൾ അവന്റെ മേൽ ഭയവും ക്ഷീണവും വരുത്തുന്നു, അവന്റെ ശിക്ഷണത്താൽ അവനെ ഉഴുതുമറിക്കുന്നു. അവൾക്ക് അവനെ വിശ്വസിക്കാൻ കഴിയും എന്ന്, ഉറപ്പു വരുന്നതുവരെ അവന്റെ ചിന്തകളിൽ അവനെ പരീക്ഷിച്ചുനോക്കുന്നു.
അവസാനം അവൾ അവനെ സ്ഥിരപ്പെടുത്തും, അവനെ നേരായ പാതയിലേക്ക് തിരികെ നയിക്കും, അവനെ സന്തോഷിപ്പിക്കും.
അവൾ തന്റെ രഹസ്യങ്ങൾ അവനോട് വെളിപ്പെടുത്തും, അവൾ അവനിൽ ജ്ഞാനത്തിന്റെയും, നീതിയെക്കുറിച്ചുള്ള അറിവിന്റെയും നിധികൾ സ്ഥാപിക്കും.
ദൈവഭയമാണ് ജ്ഞാനവൃക്ഷത്തിന്റെ വേര്. അത് അതിന്റെ ശാഖകളെ ദൂരേക്ക് നീട്ടുകയും, അതിന്റെ മുകളിലേക്ക് എത്തുകയും ചെയ്യുന്നു.
ശാന്തമായ സ്നേഹം സമാധാനത്തിൽ, സമാധാനപരമായ സ്നേഹം സുരക്ഷിതത്വത്തിൽ, സുരക്ഷിതമായ സ്നേഹം വിശ്വസ്തതയിൽ, വിശ്വസ്ത സ്നേഹം തീവ്രതയിൽ: അങ്ങനെ വിശുദ്ധരുടെ സമ്പൂർണ്ണവും ഉദാരവും ഫലപ്രദവുമായ സ്നേഹം.
നീതിമാന്റെ മരണ സമയം: അവർ സ്വർഗ്ഗീയ പ്രകാശത്താൽ പ്രകാശിക്കുന്ന ഒരു അമാനുഷിക ആനന്ദത്താൽ കീഴടക്കപ്പെടും , ലോകത്തിന്റെ കുട്ടികൾക്ക് അജ്ഞാതമായ ഒരു ആനന്ദം, മരിക്കുന്ന രണ്ട് കണ്ണുകളിൽ കനത്ത കണ്പീലികൾ അടയുമ്പോൾ മങ്ങാത്ത ഒരു ആനന്ദം: നേരെമറിച്ച്, അത് അവസാന മണിക്കൂറിൽ കൂടുതൽ തിളക്കത്തോടെ പ്രകാശിച്ചു , അവരുടെ ജീവിതത്തിലുടനീളം അവരുടെ ഉള്ളിൽ മറഞ്ഞിരുന്ന സത്യത്തെ പ്രകാശിപ്പിക്കുന്നു. ഒരു ചിത്രശലഭം അതിന്റെ കൊക്കൂണിൽ ഇരിക്കുന്നതുപോലെ, അവരിലെ സത്യം അതിന്റെ സാന്നിധ്യത്തിന്റെ നേരിയ സൂചനകൾ നൽകിയിരുന്നു , മൃദുവായ മിന്നലുകൾ മാത്രം, എന്നാൽ ഇപ്പോൾ അത് സൂര്യനിലേക്ക് ചിറകുകൾ തുറന്ന് അതിന്റെ മനോഹരമായ അലങ്കാരങ്ങൾ കാണിക്കുന്നു. തങ്ങൾക്കും അവരുടെ പിൻഗാമികൾക്കും സന്തോഷകരമായ ഒരു ഭാവിയുടെ ഉറപ്പിൽ, അവരുടെ വിറയ്ക്കുന്ന ചുണ്ടുകൾ ദൈവത്തെ സ്തുതിക്കുന്ന വാക്കുകൾ പിറുപിറുത്തു , പുതിയ ജീവനിലേക്കു, പതിയെ ചുവടുവെക്കും.
നേരുള്ള ഒരു മനസ്സാക്ഷി സമാധാനപരമായ മരണം നൽകുന്നു, വിശുദ്ധരുടെ പ്രാർത്ഥനകൾക്ക് അത്തരമൊരു മരണം ലഭിക്കും.
------------------------
44. തായ് തണ്ടായ ക്രിസ്തുവിൽ ഒന്നാകാൻ, ദൈവിക പരിപൂർണ, നിറഞ്ഞ പച്ച മനുഷ്യനായ ക്രിസ്തുവിനെ സത്യസന്ധമായി മനസിലാക്കിയിരിക്കണം.
ആദിപാപം മൂലം , നമ്മുടെ ആത്മാവിന് നടത്തപ്പെട്ട, ദൈവ ഇഷ്ടം പ്രകാശിപ്പിക്കാനുള്ള കഴിവ്,
ലോകാരൂപിയിലൂടെ നമ്മുടെ ഹൃദയത്തിലും, ഇന്ദ്രിയങ്ങളിലും, രൂപപ്പെട്ട നയങ്ങളും, താല്പര്യവും, നമ്മുടെ അപൂർണമായ അറിവ് എന്നിവ ക്രിസ്തുവിൽ രൂപപ്പെടാൻ
തടസം നിൽക്കും.
ജപമാല പച്ച മനുഷ്യനായ ക്രിസ്തുവിനെ സത്യസന്ധമായി മനസിലാക്കാൻ സഹായിക്കും.
---------------------------------------------------
പൂർണത പ്രാപിച്ചവർ, മുള്ളുകൾ ആഗ്രഹിക്കുകയും, സന്തോഷം സ്വീകരിക്കുകയും ചെയ്യുന്നു.
കൂടുതൽ മഹത്തായ സ്നേഹത്തിനു വേണ്ടി,പരസ്പരം പരിത്യജിക്കുവാൻ, ചില മാതാപിതാക്കളോടും, മക്കളോടും ദൈവം ആവശ്യപ്പെടാറുണ്ട്. പരാതികൂടാതെ അവ സഹിക്കുന്നവർക്കു,മുള്ളുകൾ അനശ്വരമായ റോസാ പൂക്കളായി മാറുന്നു.
------------------------------------
സാർത്ഥത സ്വാധീനിക്കുന്ന വർത്തമാന കാലം, വിവരം - സാമാന്യ ബുദ്ധി എല്ലാം ചേർന്ന് ആചാരങ്ങളുടെയും, ആശയങ്ങളുടെയും, അതിരുകൾ സൃഷ്ടിക്കുന്നു. കയ്യാലകൾ കെട്ടുന്നു. സത്യം തിരിച്ചറിയുന്നവർ, പ്രകാശിച്ചു തുടങ്ങുമ്പോൾ, കുടുംബം, പാരമ്പര്യം എന്നിവ ഇളകും. കുറ്റബോധമുള്ളവർ, നിരപരാധിയെ കുരുതി കൊടുത്തും,കുറ്റബോധം ഇല്ലാതാക്കും.
-------------------------------------------
69. ആത്മാവിന് ഏകാന്തത ആഹാരത്തെക്കാൾ ആവശ്യമാണ്. ആത്മീയ കാര്യങ്ങൾക്കു വേണ്ടി ജീവിക്കാൻ,ശരീരത്തെ അവഗണിക്കണം. മാംസത്തിന്റെ ആവശ്യത്തെ നിഹനിക്കണം .എങ്കിൽ മാത്രമേ എല്ലാ ശ്രദ്ധയും, ആത്മാവിന്റെ കാര്യത്തിൽ കേന്ദ്രീകരിക്കാൻ പറ്റു.
സംസ്കാരം തീർക്കുന്ന വ്യവസ്ഥകൾ, ആത്മീയതയെ തടയും. ഹൃദയത്തിലും, മനസിലും, ശരീരത്തിലും അസ്വസ്ഥത ഉണ്ടാക്കുന്നതെല്ലാം ഉപേക്ഷിക്കണം. ജീവൻ നില നിർത്താനും, ആത്മാവിന്റെ നേട്ടങ്ങൾക്കു സഹായമായതും മാത്രം ചെയ്യുക. മാംസത്തിന്റെ വാസനകൾക്കു കടിഞ്ഞാണിടണം. മനസിന്റെ ആഗ്രഹങ്ങൾക്കും, ഹൃദയത്തിന്റെ മോഹങ്ങൾക്കും നിയന്ത്രണം വേണം. സൃഷ്ടിയുടെ മകുടമായിരുന്നു മനുഷ്യൻ, മാലാഖമാരുടെ ആത്മാവും, മൃഗങ്ങളുടെ സൗന്ദര്യവും അവനിൽ ഒത്തു ചേർന്നു പൂർണമായിരുന്നു. പാപം ചെയ്യാൻ ആഗ്രഹിക്കുന്നവർ മാത്രമേ പാപികളാകുന്നുള്ളു. നമ്മുടെ ഉള്ളിൽ നന്മയും തിന്മയും ഉണ്ട് , ദൈവം നന്മയുടെ മേൽ ഊതുന്നു. പിശാശു തിന്മയുടെ മേലും. പ്രലോഭനം വിശക്കുന്നവന്റെ ഉള്ളിൽ അനുഭവപ്പെടുന്ന തീ പോലെയാണ്. ആഗ്രഹം കൂടുതൽ ശക്തമാക്കും, അനുഭവം കൂടുതൽ തീവ്രമാക്കും. വീഴ്ച പ്രലോഭനത്തെ വീണ്ടും ശക്തിപ്പെടുത്തും. കൊന്ത, കുമ്പസാരം എന്നിവ പ്രലോഭനത്തെ തളർത്തും.എളിയവരും , നീതി പൂർവം ജീവിക്കുന്നവരും ആയിരിക്കും വലിയവർ.