Human Basics : സത്യ ദൈവം, ദൈവങ്ങൾ, മനുഷ്യൻ,ഞാൻ,കല, താരം ,മരണം,
ദൈവം ഏകൻ : സത്യ ദൈവം: ദൈവത്തിൽ മൂന്ന് ആളുകൾ: പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്
ആരാണ് ക്രിസ്തു = ഒരേ ഒരു ദൈവം ,മനുഷ്യ രക്ഷക്കായി , മനുഷ്യനായി അവതരിച്ചു.
സൃഷ്ടിയുടെ ലക്‌ഷ്യം: ദൈവത്തിന്റെ സ്നേഹം , ദൈവത്തിൽ തന്നെ അല്ലെങ്കിൽ സ്നേഹത്തിന്റെ നിയമത്തിനുള്ളിൽ തന്നെ പങ്കുപറ്റുക, പങ്കുവെക്കുക.
ഇതിനായി സൃഷ്ടികൾ ചെയ്യേണ്ട കാര്യം ദൈവത്തിന്റെ ഇഷ്ടം സ്നേഹം തരുന്ന സ്വാതന്ത്ര്യത്തിനുള്ളിൽ പ്രവർത്തിക്കുക.ഇത് പ്രകാശമായി പുറപ്പെടും(നക്ഷത്രങ്ങൾ )
സൃഷ്ടികൾ : അരൂപികൾ(മാലാഖമാർ, പിശാശുക്കൾ ),ആത്മാക്കൾ(മനുഷ്യൻ ) ,പ്രപഞ്ചം
അരൂപികൾ: ദൈവ ഇഷ്ടം തിരിച്ചറിഞ്ഞു, പ്രവർത്തിക്കാൻ സ്വന്തമായി ശക്തിയുണ്ട്. ശരീരം വേണ്ട. സമയമില്ലാത്ത ലോകം. ദൈവത്തെ അനുസരിക്കാത്ത അരൂപികൾ, പിശാശുക്കളായി മാറി.
ആത്മാക്കൾ: സത്യദൈവത്തിനു മനുഷ്യനുമായി ഇടപെടാനുള്ള, ചാലകം. ദൈവ ഇഷ്ടം മണ്ണിൽ, ,ശരീരത്തിൽ,പ്രദർശിക്കാൻ, ഉള്ള ചാലകം.. ആത്മാവിൽ: സത്യദൈവത്തിന്റെ ഒരു അംശം,പൂർണ ദൈവം കുടികൊള്ളുന്നു. ദൈവത്തിന്റെ സ്വഭാവം,ശക്തി, ദൈവത്തിന്റെ ഓഹരി, ദൈവത്തിന്റെ അവകാശം ഈ അംശത്തിൽ , ദൈവത്തിന്റെ സ്ഥിതിയിൽ, വിശ്രമത്തിൽ സ്ഥിതി ചെയ്യുന്നു. ശരീരത്തിന് നിശ്ചയിച്ച സമയക്രമം ഉണ്ട്. ശരീരത്തിന്റെ സമയം കഴിയുമ്പോൾ,ആത്മാവ് ,ദൈവത്തിൽ നിന്നും വന്നു, ദൈവത്തിലേയ്ക്ക് തിരിച്ചു പോകും.
മണ്ണിൽ രൂപപ്പെട്ടു, മണ്ണിൽ മടങ്ങുന്ന ശരീരത്തിൽ രൂപം കൊള്ളുന്ന 'ഞാൻ' എന്ന അവസ്ഥയ്ക്കു, ആത്മാവിൽ ഒന്നാകാൻ പറ്റിയാൽ, അനവരതം, ദൈവത്തിനു സ്തുതികളർപ്പിക്കാം. നശ്വരമായ മണ്ണിനു,ദൈവ പുത്ര സ്ഥാനത്തേക്കുള്ള അനശ്വര വിളി.
ആദ്യ പാപം കാരണം, ദൈവവുമായുള്ള ബന്ധം വിശ്ചേദിച്ചു, തിന്മയുമായി, ബന്ധപെട്ടു.
ദൈവവുമായി വീണ്ടും ഒന്നാകാൻ, ദൈവം ഒരുക്കിയ രക്ഷ, ക്രിസ്തുവിൽ ഒന്നാകണം.
ക്രിസ്തുവിൽ
ഒന്നാകാൻകത്തോലിക്ക മാമോദീസ മുങ്ങണം.കൃപയുടെ , വിശുദ്ധീകരണത്തിനു,
വിധേയപ്പെടണം.ഒന്നുകിൽ, ലോകത്തിൽ വച്ച്, അല്ലെങ്കിൽ, ശുദ്ധീകരണ സ്ഥലത്തു
വെച്ച്, ശുദ്ധീകരണം, പൂർത്തിയാകും. നിത്യ ജീവിതത്തിലേയ്ക്ക് , ഒരാൾ യാത്രായാൽ, ശുദ്ധീകരണം ബാക്കിയുണ്ടെകിൽ, ശുദ്ധീകരണ സ്ഥലത്തു. അവർക്കുവേണ്ടി ഭൂമിയിൽ വർഷങ്ങൾ പ്രാർഥനകളുയരും.
ദൈവങ്ങൾ : ജോൺ 10:35 'അവരെ അവൻ ദൈവങ്ങൾ എന്ന് വിളിച്ചു'.
John 6:63 : ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്.
ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
ദൈവം - സൃഷ്ടകർത്താവ് ഒരാൾ മാത്രം. ദൈവങ്ങൾ സത്യദൈവമല്ല.
ദൈവങ്ങൾ ശക്തിയുള്ള സൃഷ്ടികൾ,അരൂപികൾ . മനുഷ്യൻ ശക്തിയില്ലാത്ത സൃഷ്ടി.
ആൾദൈവം: അരൂപികൾ(ചൈതന്യം) , 'ഞാൻ' എന്ന മനുഷ്യ അവസ്ഥയിൽ ചേർന്നിരുന്നാൽ , മനുഷ്യനും ദൈവങ്ങളാകും (ആത്മീയത, പ്രത്യയശാസ്ത്രം , സിനിമ, രാഷ്ട്രീയം , സ്പോർട്സ് താരങ്ങൾ) ഇവർക്ക് ചുറ്റും, താരാരാധന രൂപപ്പെടും.).
ദൈവങ്ങളുടെ ചൈതന്യം(കല) പ്രതിമകളിൽ പകർന്നാൽ വിഗ്രഹം ആകും.
വിശുദ്ധൻ: മനുഷന്റെ ആത്മാവ് ക്രിസ്തുവിൽ ഒന്നായി മാറിയാൽ , വിശുദ്ധൻ ആകും.(ദൈവങ്ങളുടെ രീതിയിൽ പ്രവർത്തിക്കാം- ഇവർ സ്വീകരിക്കുന്ന വണക്കം ക്രിസ്തുവിനു പോകും.)
മനുഷ്യൻ: ആത്മാവ്, ശരീരം, മനസ്സ്. മനുഷ്യന്റെ ആനന്ദം ഈ മൂന്ന് അവസ്ഥകളും ഏകോപിക്കുമ്പോളാണ്.
സങ്കീ 110 : 1 കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.
എന്റെ കർത്താവു, "എന്നിൽ കുടികൊള്ളുന്ന ആത്മാവിൽ ഒന്നായ ഞാൻ "
അരുളിച്ചെയ്യുക = വചനം.
ഹൃദയം: ജനിക്കുമ്പോൾ ശുദ്ധമായ, നിഷ്കളങ്കമായ മണ്ണ്, ആത്മാവിലെ, ദൈവ അംശവുമായി ചേർന്ന്, ദൈവ ഇഷ്ടം പ്രദർശിക്കാനുള്ള ഇടം. ചേർന്നിരിക്കുന്ന 'ദൈവത്തെ' വെളിപ്പെടുത്തുന്ന ഇടം
ഹൃദയം കീഴടക്കാനുള്ള, സ്വർഗ്ഗത്തിന്റെയും, നരകത്തിന്റെയും പ്രവർത്തനങ്ങൾ നന്മയുടെയും, തിന്മയുടെയും വിത്തുകൾ ജനിപ്പിക്കുന്നു.വിത്തുകൾക്കുള്ളിൽ, അത് രൂപപ്പെടുത്തിയ അരൂപികൾ മറഞ്ഞിരിക്കും.ഒന്നുകിൽ, പരിശുദ്ധാരൂപി, അല്ലെങ്കിൽ തിന്മയുടെ അരൂപികൾ. വിത്ത് വളർന്നു , ഫലങ്ങൾ ഉണ്ടാകുന്നു. ഫലത്തിൽ നിന്നും,വൃക്ഷത്തെ അറിയാം .
എളിമ (Humility) - അഹങ്കാരം- (Pride),
ഹൃദയ ശുദ്ധി(Chastity) - കാമം (Lust),
ഉപവി(Charity) - അസൂയ (Envy),
ഉത്സാഹം(Diligence) - ആലസ്യം (Sloth),
ക്ഷമ - ക്രോധം (Wrath),
ഔദാര്യം (Generosity ) - അത്യാഗ്രഹം (Greed),
മിതത്വം (Temperance) - ആർത്തി (Gluttony).
2 കൊറി 1: 22 : അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.
ഇമാജിനേഷൻ/ ഭാവന -
ഒന്നുകിൽ നിഷ്കളങ്കത(കലർപ്പില്ലാത്ത നൈസർഗിക ജന്മ വാസന) ,ലോകരൂപികൾ അല്ലെങ്കിൽ, പരിശുദ്ധാരൂപി , ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം. അരൂപി(നിഷ്കളഗതയുടെ മുറിവിൽ) മറഞ്ഞിരിക്കുന്ന ഹൃയത്തിലെ, നന്മ, തിന്മ വിത്തുകളുടെ ചുറ്റും കാന്തിക വലയങ്ങൾ പോലെയുള്ള ആകർഷണ വലയങ്ങൾ. ഹൃദയത്തിലെ താല്പര്യങ്ങള്ക്കു ചുറ്റും ഉള്ള മൂളിപ്പറക്കൽ. ഹൃദയം താല്പര്യങ്ങളില്ലാത്തതു ആയിരിക്കണം.(എളിമയും, ശാന്തതയും ഉള്ള ഹൃദയം )
മസിൽ മെമ്മറി : അവയവങ്ങളിൽ രൂപപ്പെട്ട തഴക്കങ്ങൾ : അവയവങ്ങളിൽ കുടികൊള്ളുന്ന പാപം: അവയവങ്ങളിൽ കുടികൊള്ളുന്ന നന്മ: ശീലങ്ങളിൽ വളരുന്ന നന്മ, തിന്മകൾ.
അവയവങ്ങളുടെ ഓർമശക്തി :കുറച്ച് ദിവസം ഒരു കാര്യം പരിശീലിച്ചാൽ, അവയവങ്ങൾ അത്
ചിന്തിക്കാതെ തന്നെ ചെയ്യാൻ തുടങ്ങും. എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നോ,
അതിനാവശ്യമായ നീക്കങ്ങൾ ശരീരം തനിയെ ഓർത്ത് ചെയ്യും. ഭക്ഷണം കഴിക്കാൻ,
നടക്കാൻ, എഴുതാൻ, വണ്ടി ഓടിക്കാൻ, പാട്ട്, നൃത്തം, തൊഴിൽ പരിശീലനം എല്ലാം മസിൽ മെമ്മറി എന്ന
സൂപ്പർ പവർ ഉപയോഗിച്ചുള്ള പരിശീലനം കൊണ്ടാണ് നേടിയെടുത്തത്!
കൊന്ത എന്ന ഏറ്റവും നല്ല ശീലം ശീലിച്ചാൽ, എല്ലാ ദുഷ്തഴക്കങ്ങളും വിട്ടുപോയി, നല്ല ശീലങ്ങൾ രൂപപ്പെടും.
ചിന്താ ധാര (Thought Process) - മനുഷന്റെ അറിവുകളും, അനുഭവങ്ങളും , ശീലങ്ങളിലൂടെ ഇന്ദ്രിയങ്ങളിൽ അടിഞ്ഞതിനു() ചുറ്റും ഉള്ള ചിന്താ വലയങ്ങൾ, ചിന്താവലയങ്ങൾ , ഭാവനയോടു അനുരൂപപ്പെട്ടിരിക്കും.
ഓർമ : ചിന്താ ധാരയുടെ ഒരു പ്രത്യേക അടുക്ക് .
നിങ്ങൾ എന്റെ ഓർമയ്ക്കായി ചെയ്യുവിൻ.
ഇന്ദ്രിയങ്ങൾ: ഭാവനയുടെ വലയങ്ങളിൽ ചേരുന്ന അനുഭവങ്ങളും, അറിവുകളും, ചിന്താ വലയങ്ങൾ രൂപപ്പെടുത്തും. ചിന്താ വലയങ്ങൾ വാക്കുകൾ രൂപപ്പെടുത്തും, വാക്കുകൾ പ്രവർത്തികളാകും, പ്രവർത്തികൾ ശീലങ്ങളാകും , ശീലങ്ങൾ സംസ്ക്കാരവും, വ്യക്തിത്വവും രൂപപ്പെടുത്തും. ശീലങ്ങളിലെ ഇഷ്ടാനിഷ്ടങ്ങളിൽ 'ഞാൻ ' രൂപപ്പെടും.
'ഞാൻ' - ഈ മൂന്ന് അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകളുടെ സ്വാധീനത്തിൽ ഉള്ള ഒരു തീരുമാനം.
ബുദ്ധി : ഇന്ദ്രിയങ്ങൾ തരുന്ന വിവരങ്ങൾ, ഇമാജിനേഷൻ, ഓർമ, തഴക്കങ്ങൾ, ചിന്താ ധാര, 'ഞാൻ' എന്ന അവസ്ഥ , ഇപ്പോഴുള്ള ചുറ്റുപാട്, എല്ലാം പ്രോസസ്സ് ചെയ്തു, തീരുമാനങ്ങൾ എടുത്തു ,വാക്കും, പ്രവർത്തിയും പ്രദർശിപ്പിക്കുക. ആന്തരികവും, ബാഹ്യവും ആയ എല്ലാം , അപഗ്രഥിച്ചു നിയന്ത്രിക്കുന്ന ശക്തി വിശേഷം.(വിവേകം, അബ്ദങ്ങൾ, മണ്ടത്തരം എല്ലാം പ്രദർശിപ്പിക്കും )
ഈഗോ - കോംപ്ലെക്സിന്റെ 'ഞാൻ ' -മിഥ്യകളുടെ രാജകുമാരൻ- മനോരാജ്യത്തിലെ രാജാവ്, രൂപപ്പെടുന്നു. ഈഗോയ്ക്ക് പിന്നിൽ, ലോകാരൂപികൾ മറഞ്ഞിരുന്നു, വേദന/സന്തോഷം പ്രദർശിപ്പിക്കുന്നു.
എളിമ- ക്രിസ്തുവിൽ രൂപപ്പെടുന്ന 'ഞാൻ' .