ഇപ്പോഴും മരണ സമയത്തും : Death time

മരണ സമയത്തേക്കു, എന്തെങ്കിലും കരുതണ്ടേ ?
അതിപ്പോൾ  എന്തിനു ചിന്തിക്കണം. അങ്ങനെ വല്ലതും ഉണ്ടോ?
മരണ സമയത്തേക്കു കരുതൽ ഇല്ലെങ്കിൽ, ഉൾഭയം വേട്ടയാടും.

ഉൾഭയം ഉള്ളവരെ ഒരു കാര്യവും ഇല്ലാത്ത ആകുലത വേട്ടയാടും.

 

ഇപ്പോഴും മരണ സമയത്തും : എന്താണ് മരണ സമയം 
സത്യം തിരിച്ചറിഞ്ഞോ, അതോ തിന്മ കബളിപ്പിച്ചോ?
അറിഞ്ഞ സത്യത്തിനു വേണ്ടി നിലകൊള്ളാൻ പറ്റിയോ.
മരണ സമയത്തു, അത്യന്നതനെ  വ്യക്തമായി കാണുമ്പോൾ, എന്ത് പറയും.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ 'പിതാവേ'  എന്ന് വിളിക്കുമോ? കരുണ ചോദിക്കുമോ? അതോ നിരാശപ്പെടുമോ?
സാന്നിധ്യത്തിന്റെ ചൂട് ആനന്ദം  പകരുമോ അതോ, സാന്നിധ്യം താങ്ങാൻ സാധിക്കാതെ മരവിപ്പിൽ നിപതിക്കുമോ?
മരണം അവൻ ജീവിച്ച സത്യത്തിനു സാക്ഷ്യം നൽകും.

കൂടുതൽ ജപമാല  ചൊല്ലുന്നരെ , അന്ത്യനിമിഷത്തിനായി അനുദിനം അമ്മ ഒരുക്കും. വിജയിപ്പിക്കും.

മരണ സമയത്തക്കൾ വലിയ വേദന ഇല്ല. മരണത്തിന്റെ വേദന നിശ്ചയിക്കുന്നത്, എത്ര സത്യം തിരിച്ചറിഞ്ഞു എന്നത് മാത്രമാണ്. നീ എങ്ങനെ മരിച്ചു എന്നത്, ഒരു കാര്യമല്ല.സത്യത്തിൽ ജീവിക്കുന്നവന്റെ മരണം, അവൻ അറിഞ്ഞ സത്യത്തിനു സാക്ഷ്യം  നൽകും.
 

ദൈവ ഭയം ജ്ഞാനത്തിന്റെ ആരംഭം

ബാഹ്യ മനുഷ്യൻ ചുരുങ്ങിന്നിടത്തു, നിത്യ യൗവനത്തിന്റെ തീരത്തെ ആന്തരിക മനുഷ്യൻ ശക്തിപ്പെട്ടു   ഉള്ളിലുള്ളത്, പ്രദർശിക്കാൻ, വെമ്പുന്നു. ഇത് തിരിച്ചറിയാൻ, കഷ്ടപ്പെടുന്ന ബുദ്ധി, ഉൾഭയം പ്രദർശിപ്പിക്കുന്നു.
ഇത് തിരിച്ചറിയുന്നിടത്തു,  ജ്ഞാനം പകരുന്ന ദൈവ ഭയം ആരംഭിക്കുന്നു. ദൈവ ഭയം ദൈവാശ്രയത്തിൽ ഒരുവനെ വളർത്തി, ദൈവത്തിന്റെ ദാനങ്ങളിൽ സുരക്ഷിതനായി  ജീവിക്കാൻ ഒരാളെ സഹായിക്കും.

ദൈവ ഭയം എളിമയിൽ മാത്രമേ വെളിപ്പെടത്തുള്ളു.
മനുഷ്യന്റെ അടിസ്ഥാന സ്വാഭാവമായ ദൈവപുത്ര സ്ഥാനം, അടിസ്ഥാന വികാരമായ, ദൈവ ഭയം എന്നിവയിൽ , കൃതിമം കാണിച്ചു, ഈ ലോകത്തിന്റെ മകനാക്കി , ഈ ലോക ജീവിതത്തിന്റ  താൽപര്യത്തിലും ,ഭയത്തിലും  കുരുക്കി , തിന്മ, രൂപമാറ്റം സംഭവിപ്പിച്ചു.
ജപമാല ചെല്ലുന്നത്, മനുഷ്യ അടിസ്ഥാനത്തിലേക്കു  ഒരാളെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. ക്രിസ്തു എന്ന തായ്ത്തണ്ടിൽ, രൂപപെടുന്നതാണ്, ഒരു മനുഷ്യന്റെ അടിസ്ഥാനത്തിന്റെ വീണ്ടെടുപ്പ്. ഇത് ജപമാല ചൊല്ലി, ജപമാല  ആഴപ്പെടുത്തി തരുന്ന, ഒരു 
കൗദാശിക ജീവിതത്തിൽ മാത്രമേ രൂപപ്പെടു.