സ്നേഹം
പുറത്തു നിന്നുള്ള എല്ലാ മുറിവിനേയും., വീട്ടിലെ സ്നേഹം കഴുകും.
വീട്ടിൽ നിന്നും ഒരാൾ പുറത്തിറങ്ങിയാൽ, ലോകം പലതരം, മുറിവുകൾ ഒരുക്കി കാത്തിരിക്കുന്നു. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്, സ്നേഹിക്കാൻ മാത്രമാണ്.
എന്നിൽ വളരുന്ന സ്നേഹം,എന്റെ കുടുംബത്തിൽ തന്നെ ഒഴുകും.
കുടുംബത്തിലെ 'സ്നേഹം' വളരാൻ, ഏറ്റവും നല്ലതു കുടുംബ കൊന്തയാണ്.
അനുദിനം കൂടുതൽ 'കൊന്ത' ചൊല്ലുന്ന വ്യക്തിക്ക് ചുറ്റും , 'സത്യമുള്ള' സ്നേഹം അനുദിനം, വളരുന്നത് കാണാം.
സ്നേഹം
4 : സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.
5 : സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.
6 : അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.
7 : സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
8 : സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.