കൃപയുടെ ആധിപത്യം : Grace Command

ക്രിസ്ത്യാനിയുടെ വെല്ലുവിളികൾ 
അനുദിനം, കൃപ സംഭരിക്കണം,കളയാതിരിക്കണം,അനുഗ്രഹമാക്കണം.

ഒന്നുകിൽ, നിത്യതയുടെ വിജയം പകരുന്ന ക്രിസ്തുവിന്റെ നുകത്തിനു വിധേയപ്പെട്ടു ക്രിസ്തുവിന്റെ സമാധാനത്തിൽ ജീവിക്കുക, അല്ലെങ്കിൽ, മരണ ഗർത്തത്തിന്റെ അടിമത്തത്തിൽ തുടരുക.
 

1.പരാജയപെട്ടു മടങ്ങുന്ന മനുഷ്യൻ : ആദിപാപം മൂലം ദൈവവുമായുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടു കോപം, അസൂയ, ആകുലത,അസ്വസ്ഥത, മരണഭീതി,ക്രോധം, മത്‌സരം എന്നിവയുടെ നുകത്തിനു  കീഴ്‌പ്പെട്ടു പരാജയപെട്ടു മടങ്ങുന്ന മനുഷ്യൻ. 

2.
വിജയിച്ചു മടങ്ങുന്ന മനുഷ്യൻ:  കത്തോലിക്ക മാമോദീസയിലൂടെ, കൃപയുടെ ആധിപത്യം  എന്ന ക്രിസ്തുവിന്റെ നുകത്തിനു കീഴ്പെടുന്നതിലൂടെ ,ക്രിസ്തുവിന്റെ ജനനം ,രൂപാന്തരീകരണം , ജീവിതം, മരണം , ഉത്ഥാനം എന്നിവയിൽ ഒന്നായി, ദൈവ പുത്ര സ്ഥാനം എന്ന  മഹത്വത്തിന്റെ കിരീടം അണിഞ്ഞു വിജയിച്ചു മടങ്ങുന്ന മനുഷ്യൻ.

1.ക്രിസ്തുവിന്റെ നുകത്തിനു കീഴ്പെടാൻ ചെയ്യണ്ട കാര്യങ്ങൾ : കത്തോലിക്ക മാമോദീസ സ്വീകരിക്കണം. , ഇടവ പള്ളിയിലെ ആരാധനകളിലും, പ്രവർത്തനങ്ങളിലും, കുഞ്ഞുനാൾ മുതൽ പങ്കുപറ്റി, ഇടവക വിശുദ്ധന്റെ ചൈതന്യം (ക്രിസ്തുവിൽ ഒന്നായ ശാഖ പകർന്നു കിട്ടുന്ന  
ക്രൈസ്തവ സംസ്കാരത്തിൽ അനുദിനം രൂപപ്പെടണം .തള്ള കോഴിയോട് ചേർന്നിരിക്കുന്നവരെ പരുന്തു റാഞ്ചത്തില്ല 

2000 വർഷമായി  എല്ലാ സംസ്കാരത്തെയും സ്വാധീനിച്ചു , മാറ്റിമറിച്ചു നിലനിൽക്കുന്നക്രൈസ്തവ സംസ്കാരം. ഏതു സംസ്കാരത്തിന് പിന്നിലും, ആ സംസ്കാരത്തെ രൂപപ്പെടുത്തി, നിലനിർത്തുന്ന ചൈതന്യം ഉണ്ടാകും.

2.അനുദിന കുടുംബ കൊന്തയിലൂടെ കുടുംബത്തിൽ പരിശുദ്ധ അമ്മയുടെ ആധിപത്യം ഉറപ്പിക്കണം.കൂടുതൽ കൊന്തചൊല്ലി, പരിശുദ്ധ അമ്മയുമായുള്ള ബന്ധം വളർത്തണം.
കൂദാശകളിലൂടെ ക്രിസ്തുവിന്റെ നുകത്തിനു വിധേയപ്പെട്ടു 
ക്രിസ്തുവിൽ  ഒന്നാക്കാൻ , പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച ജീവിതം നയിക്കണം.

 

വിളി: മാമോദീസ  . തിരഞ്ഞെടുപ്പ്: ഇതാ നിന്റെ അമ്മ, ഇതാ നിന്റെ മകൻ .

ആത്മാവിലും സത്യത്തിലും  ആരാധിക്കുക: ഉണർന്ന  ആത്മാവിൽ വെളിപ്പെട്ട  'സത്യ' ദൈവത്തിന്റെ ഇഷ്ടം, തിരിച്ചറിഞ്ഞു , പ്രവർത്തിയിൽ വെളിപ്പടുത്തുമ്പോൾ, ഒരു വ്യക്തിയിൽ രൂപപ്പെടുന്ന നന്ദി. 

 'ദൈവങ്ങൾ' ആത്മാവിനെ ഉണർത്തും. കൊന്തയുടെ ബൗണ്ടറിയിൽ ,പരിശുദ്ധാത്മാവ് മാത്രമേ പ്രവർത്തിക്കു. മറ്റെല്ലാ 'ദൈവങ്ങളും' കാലക്രമത്തിൽ വിട്ടുപോകും.

 മാമോദീസയിൽ കിട്ടിയ വിളി, തിരഞ്ഞെടുപ്പാക്കി, ആത്മാവിലും സത്യത്തിലും  ആരാധിക്കാൻ ഒരു വ്യക്തിയെ പ്രാപ്‌തനാക്കി വിജയിപ്പിക്കുന്നത് പരിശുദ്ധയമ്മയാണ് .

പ്രഭാഷക‌ന്‍ 40 : 1  : ഓരോരുത്തര്‍ക്കും ധാരാളം ജോലിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്‍നിന്നുപുറത്തുവരുന്ന നിമിഷംമുതല്‍ സര്‍വരുടെയും മാതാവിന്റെ അടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെമേല്‍ഭാരമുള്ള നുകം വയ്ക്കപ്പെട്ടിരിക്കുന്നു.

ആദിപാപം മൂലം ദൈവവുമായുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടു കോപം, അസൂയ, ആകുലത,അസ്വസ്ഥത, മരണഭീതി,ക്രോധം, മത്‌സരം എന്നിവയ്ക്ക് മനുഷ്യരെല്ലാം കീഴ്‌പ്പെടുന്നു.

മാമോദീസയിലൂടെ ക്രിസ്തുവിലൂടെ ഒരുക്കിയ വീണ്ടെടുപ്പ് :
മാമോദീസയിലെ പ്രതീകങ്ങളിലൂടെ, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറയുന്നതിലൂടെ ,
ക്രിസ്തുവിൽ നീതീകരിക്കപ്പെട്ടു   ദൈവവുമായുള്ള ബന്ധം തിരിച്ചു കിട്ടുന്നു. 
കത്തോലിക്ക മതത്തിന്റെ വേലികെട്ടിനുള്ളിൽ, സംരക്ഷണം കിട്ടുന്നു.
കൂദാശ സ്വീകരണത്തിലൂടെ   കിട്ടുന്ന , വിശുദ്ധീകരണ  കൃപ , വിശ്വാസിയെ  ക്രിസ്തുവിന്റെ സ്വഭാവത്തിൽ ഒന്നാക്കുന്നു.