33 ദിവസത്തെ: പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ

33 ദിവസത്തെ: പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ :

പ്രതിഷ്ഠ ഒരു പ്രവർത്തിയാണ്. നമ്മുടെ ഹൃദയങ്ങളെ, മാതാവിന്റെ ഹൃദയത്തിലൂടെ
അവിടുത്തെ പുത്രനുമായി നാം ബന്ധിക്കുന്ന പ്രവർത്തി. അങ്ങനെ പ്രതിഷ്ഠ ചെയ്യണവർ, ഒരു ഇടയനും,
 ആലയുമായി മാറുന്നു 

അങ്ങനെ  ക്രിസ്തുവിന്റെ സ്നേഹം ,കൃപ നമ്മുടെ ഹൃദയത്തിലൂടെ ഒഴുകി , അനുഗ്രഹമായി  നമ്മുടെ കുടുംബത്തിൽ, ഇടവകയിൽ, സമൂഹത്തിൽ അങ്ങനെ നമ്മിലൂടെ ചുറ്റുപാടുകളിൽ ഒഴുകിയിരികുന്നത് നമ്മൾ അനുഭവിക്കും. 

ഈ സംയോജനം പ്രത്യേകമായി നൽകപ്പെടുന്ന വരപ്രസാദത്തിലൂടെയാണ് സംഭവിക്കുന്നത്.

33 ദിവസം ആത്മാർത്ഥമായി പ്രതിഷ്ഠ ചെയ്യുന്നതിലൂടെ  കൊന്തയിലും, കൗദാശിക ജീവിതത്തിലും ശക്തിപ്പെടുത്തി പരിശുദ്ധ അമ്മ നമ്മുടെ ഹൃദയത്തെ തുറക്കും.

 നാം മാതാവിന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുമ്പോൾ ഈ ദൗത്യം ആരംഭിക്കുന്നു.

 വിശുദ്ധിയിലേക്കുള്ള  മാതാവിന്റെ വിളി നാം സ്വീകരിക്കുന്നു.

 ഈ ക്ഷണം വ്യക്തിപരമായ മാറ്റത്തിനുള്ളതാണ്.

 ആത്മാവിന്റെയും, ഹൃദയത്തിന്റെയും പൂർണ വിശുദ്ധീകരണം.

ദൈവം നമ്മിലും ,നമ്മിലൂടെയും, പ്രവർത്തിക്കാൻ ഈ മാറ്റം സഹായിക്കുന്നു.

 


 Day 1:    Day2:   Day3:  

33 ദിവസം ആത്മാർത്ഥമായി പ്രതിഷ്ഠ ചെയ്യുന്നതിലൂടെ  ദൈവവുമായുള്ള ഐക്യം അനുദിനം വളരുന്നു. ഈ ഐക്യത്തിലൂടെ , നമ്മുടെ ഹൃദയങ്ങൾ തുറന്നു വരുന്നു,ഹൃദയത്തിലേക്കു ദൈവം വരുന്നു, നമ്മിടെ അശുദ്ധി ദൈവത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, ഹൃദയത്തിൽ വിശുദ്ധി നിറയുന്നു. ആത്മാവിൽ അത് കൊതിക്കുന്ന ദൈവ സാന്നിധ്യം നിറയുന്നു. ആത്മാവിൽ നിറയുന്ന ദൈവ സാന്നിധ്യം ഹൃദയം തിരിച്ചറിയും. അങ്ങനെ ഹൃദയത്തിൽ സമാധാനം നിറയും, അത് ചുറ്റുപാടുകളിൽ ഒഴുകിത്തുടങ്ങും.

(കർത്താവെ നീ എന്നെ സൃഷ്ടിച്ചത് നിനക്കുവേണ്ടിയാണ് നിന്നിൽ വിശ്രമം കണ്ടെത്തുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമാണ് . വി.അഗസ്റ്റിൻ ,കുമ്പസാരം)


മാമോദീസ മുങ്ങിയവൻ, സത്യത്തിലാണ്, സമാധാനത്തിലാണ് . കൃപയുടെ മഴ പെയ്യുന്നു, 999 വര്ഷത്തെ മുല്ലപെരിയാർ പാട്ടക്കരാർ കാരണം, ജീവിതം ഭീതിയിൽ.

തിന്മ ഒരുക്കുന്ന പാട്ട കരാറിന്റെ (കോൺട്രാക്ട്) കെണികൾ, ജീവിതത്തെ  ഭയപ്പെടുത്തും.

പൂർണമായും പരിശുദ്ധ അമ്മയുടെ നിയന്ത്രണത്തിലുള്ള ജീവിതമാണ് , പാട്ടക്കരാറുകൾ, ഒഴിവാക്കാനുള്ള ഒരേ ഒരു എളുപ്പ മാർഗം.

1.കൂടുതൽ കൊന്ത  ചൊല്ലി ആദ്യം അമ്മയുടെ ഹൃദയത്തിൽ ഇടം നേടുക. 2.കൃപ നഷ്ടപ്പെടാതിരിക്കാൻ ,കൊന്തയിലൂടെ അമ്മനമുക്ക് ചുറ്റും, വേലി കെട്ടും. 3.കൃപയുടെ ഉറവിടമായ കൗദാശിക ജീവിതം .ശക്തിപ്പെടുത്തും. 4.കൃപ നഷ്ടപ്പെടാതെ അനുഗ്രഹമാകാൻ , വേലിക്കുള്ളിൽ വചനത്തിന്റെ രഹസ്യങ്ങൾ തുറക്കും.Read More

5. 33 ദിവസത്തെ  പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ചെയ്യുക. പ്രതിഷ്ഠയിലൂടെ കൃപയുടെ ഉറവ, നമ്മുടെ ഹൃദയത്തിൽ തുറക്കും. കൂടുതൽ കൊന്ത, നമ്മുടെ അനുഗ്രഹം സൂക്ഷിക്കുന്ന, സുരക്ഷിത മുള്ളുവേലിയാണ്.  

പ്രഭാഷകന്‍ 28 : 22 നിങ്ങളുടെ ഭൂസ്വത്ത്മുള്ളുവേലി കൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.

പരിശുദ്ധ അമ്മ എന്റെ കയ്യിൽ പിടിച്ചു കഴിഞ്ഞാൽ , ഒരു അമ്മയുടെ സുരക്ഷിതത്വം , ഞാൻ തിരിച്ചറിയും.  

പാട്ടക്കരാറുകൾ  ഉദാഹരണങ്ങൾസ്വാധീനം ചെലുത്തി തരപ്പെടുത്തിയ, അഡ്മിഷൻ, ജോലി, കൈക്കൂലി കൊടുക്കുക മേടിക്കുക,
തിന്മയുടെ സ്വാധീനമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കൈവശം വെക്കുക.
തിന്മയ്ക്കു സമർപ്പിക്കപ്പെട്ട വസ്തുക്കൾ വാങ്ങിക്കുക'കൺടെന്റ് റൈറ്റ് ' . ആദ്യം സൃഷ്ടിച്ചവന്റെ  അവകാശംഒരു പ്രവർത്തിചെയുന്നത് 'ഞാൻ' ആണെങ്കിലും, പ്രവൃത്തിചെയ്യാൻ, വല നെയ്ത , ട്രിഗർ ചെയ്ത, 'എന്നെ' രൂപപെടുത്തിയ ശക്തികൾ 'ഫലം' വീതംവെക്കും. ഇതാണ് ഏറ്റവും വലിയ അടിമത്വം.ചിലപ്പോൾ, തലമുറകൾ നീളുന്ന ചതിയുടെ ചങ്ങലപ്പൂട്ട്