Day2: 33 ദിവസത്തെ: പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ

Day 2 :

പരിശുദ്ധ കന്യകാ മറിയം നൽകുന്ന നിർദ്ദേശം.

എന്റെ ഏറ്റവും ,പ്രിയമുള്ള കുഞ്ഞുങ്ങളെ, എന്റെ ഏറ്റവും വലിയ സമ്മാനമായ സ്നേഹം നിങ്ങൾക്ക് നൽകാൻ ഇതാ  ഞാൻ വരുന്നു. വളരെ വിശേഷമായ ഒരു കൈമാറ്റവും, നിങ്ങൾക്കുവേണ്ടി ഞാൻ ഒരുക്കുന്നു. നിങ്ങളുടെ ഹൃദത്തിനു പകരം, ഞാൻ എന്റെ ഹൃദയം തരുന്നു.ഈ സമ്മാനം നിങ്ങൾ സ്വമനസാ സ്വീകരിക്കണമെന്ന് ഞാൻ ആവശ്യപെടുന്നു.

പ്രാർത്ഥന നൽകുന്ന ശക്തി നമ്മൾ മനസിലാക്കണം. ലോകസമാധാനം സാധ്യമാക്കുവാനുള്ള ഉപാധി നമ്മുടെ ഹൃദയത്തിലുണ്ട്. ദൈവ ഹൃദയവും, മനുഷ്യ ഹൃദയവും ചേർന്നിരിക്കുന്ന സമയത്തു, നമ്മുടെ എല്ലാ ആവശ്യങ്ങളും സാധിച്ചെടുക്കാം.ഈ ഹൃദയബന്ധം വളർത്തിയെടുക്കാൻ, ശ്രദ്ധയും, നിരന്തര പരിശ്രമവും ആവശ്യമാണ്. ഉഭയകക്ഷിബന്ധം സ്ഥാപിച്ചെടുക്കാൻ, ഇരുപക്ഷവും ശ്രമിക്കണം. നമുക്കുവേണ്ടിയുള്ള ദൈവ പദ്ധതി മനസിലാക്കി തരാനുള്ള സമയം ഈശോയ്ക്ക് കൊടുക്കണം. പ്രാർത്ഥനയുടെ ഐക്യത്തിൽ സ്വർഗ്ഗത്തിലെ എല്ലാ രഹസ്യങ്ങളും ആത്മാവിന് ലഭ്യമാക്കപ്പെടും.

വഴികാട്ടി

 അമ്മ നിത്യ പിതാവിന്റെ പ്രിയ പുത്രിയാണ്, പുത്രൻ തമ്പുരാന്റെ ഏറ്റം പ്രശംസനീയായ അമ്മയാണ്, പരിശുദ്ധാത്മാവിന്റെ ഏറ്റം വിശ്വസ്തയായ  മണവാട്ടിയാണ്.അങ്ങനെ അവൾക്കുള്ളതല്ലാം ദൈവത്തിനു നൽകപ്പെട്ടു കഴിഞ്ഞു. സമർപ്പണത്തിന്റെ ലക്ഷ്യം അമ്മ നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ സമർപ്പണത്തിലൂടെ , ആത്മാവ് അമ്മയുടെ സ്വന്തമാകുന്നു. അമ്മയിലൂടെ  പരിശുദ്ധ ത്രിത്വത്തിന്റെ  സ്വന്തമാകുന്നു. അതിലൂടെ നമ്മുടെ ഹൃദയത്തിലെ അസ്വസ്ഥതയും, ഭയവും നീങ്ങിപ്പോകുന്നു.

 മത്തായി 11: 28 : “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍”. ക്രിസ്തു നമ്മളെ വിളിക്കുന്നു എങ്കിലും, സാർത്ഥതയ്ക്കു  നമ്മൾ അടിപ്പെടുന്നത് കാരണം, ദൈവത്തിന് നമ്മളെ സമർപ്പിക്കാൻ, നമ്മുക്ക് അറിവും, കഴിവും  നഷ്ടപ്പെട്ടു. നമ്മുടെ ഭാരം വഹിച്ചു നമ്മൾ തളർന്നുപോകുന്നു.

 ലൂക്കാ 10: 41 : കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു.42 : ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല. സമർപ്പണ പ്രക്രിയയിലൂടെ, അമ്മയുടെ ഹൃദയവുമായി  ഒന്നാകാൻ, നമ്മുടെ ഹൃദയത്തിൽ ഒരു അമ്മയുടെ സ്നേഹത്തിന്റെ  സ്വാധീനം പ്രയോജനപ്പെടുത്തി  അമ്മ പരിവർത്തനം നടത്തും. അങ്ങനെ അമ്മയുടെ ഹൃദയത്തിൽ രൂപപ്പെടുന്ന  നമ്മുടെ ഹൃദയങ്ങൾ,അമ്മ തിരിച്ചടുക്കാനാവാത്ത വിധത്തിൽ ക്രിസ്തുവിനു സമർപ്പിക്കുന്നു.

 സമർപ്പണത്തിലൂടെ നമ്മൾ ക്രിസ്തുന്റെ സമാധാനം, നമ്മിൽ നിറയുന്നത് നമ്മൾ അനുഭവിക്കും. തായ്ത്തണ്ടിൽ , ചേർക്കപ്പെട്ട്, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരായി തീരും.

ജോൺ  14: 27 : ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. 

ക്രിസ്തുവിൽ നമ്മുടെ ഹൃദയം ഐക്യപ്പെട്ടു തുടങ്ങിയാൽ, ആത്മാവ് നിർമ്മലമാക്കപ്പെടുന്നു. അമ്മയുമായി ഐക്യപ്പെടുന്ന ആത്മാവിന് ഒരു ലക്ഷ്യമേയുള്ളു. അമ്മയെ അനുകരിക്കുക. പ്രതിഷ്ഠയിലൂടെ , അമ്മയുടെ ഹൃദയത്തിന്റെ സ്ഥാനത്തു, നമ്മുടെ ഹൃദയം പ്രതിഷ്ഠിക്കുമ്പോൾ അമ്മയുടെ ഹൃദയം പോലെ പ്രവർത്തിക്കുവാൻ, നമ്മുടെ ഹൃദയവും,വിശുദ്ധിയിൽ  ഉയർത്തപ്പെടുന്നു. അമ്മയെപ്പോലെ പ്രവർത്തിക്കുവാൻ, ഉന്നത വിശുദ്ധി ആവശ്യമാണ്. അങ്ങനെ ഹൃദയങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാൻ വേണ്ട ആത്മീയ സന്തുലനം സംഭവിക്കുന്നു.

 പ്രാർത്ഥന : പരിശുദ്ധ കന്യാമറിയത്തിന്റെ വിമല ഹൃദയമേ, എന്റെയും അമ്മയുടെയും, ഹൃദയങ്ങൾ പരസ്പരം മാറ്റുവാൻ തക്കവിധം,എന്റെ ഹൃദയത്തിൽ വിശുദ്ധിയാകുന്ന, അഗ്നി ആളിക്കത്തുവാൻ അമ്മ സഹായിക്കണമേ. അമ്മയുടെ ഹൃദയത്തെ അനുകരിക്കുവാൻ, എന്റെ ഹൃദയത്തെ ഒരുക്കണമേ.

എന്റെ വിശുദ്ധീകരിക്കപ്പെട്ട ഹൃദയത്തിൽ നിന്നും, അങ്ങ് എന്റെ ഹൃദയത്തിൽ ചെയുന്നതിനെല്ലാം, ഞാൻ ആമ്മേൻ പറയട്ടെ.

പരിശുദ്ധ മറിയമേ, ദൈവത്തെ പൂർണ ആത്മാവോടെ സ്നേഹിക്കാനുള്ള അനുഗ്രഹം എനിക്ക് തരണമേ, ദൈവത്തെ സന്തോഷിപ്പിക്കാൻ എന്റെ എല്ലാ കഴിവുകളും, ഉപയോഗിക്കുവാൻ, എന്നെ സഹായിക്കണമേ. ദൈവം എന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ടല്ലോ.നിത്യമായി അമ്മയുമായി ഒന്നായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ദ സ്നേഹത്തിന്റെ പൂർണതയിൽ എന്നെ അമ്മയുടെ പുത്രന്റെ സിംഹാസനത്തിനുമുന്പിൽ, അങ്ങ് സമർപ്പിക്കണമേ.ഇതാണ് എന്റെ പ്രതീക്ഷയും, തീവ്രമായ ആഗ്രഹവും.

മത്തായി 19 : 29 : എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.