Day1: 33 ദിവസത്തെ: പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ

 Day1 :

ഫാത്തിമ മാതാവ് നൽകുന്ന നിർദ്ദേശം : 

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, വിമല ഹൃദയത്തോടുള്ള പ്രതിഷ്ഠ ഞാൻ പറയുന്നതു പോലെയാണ്,ചെയ്യേണ്ടത്. പ്രതിഷ്ഠ  ഒരു പ്രവൃത്തിയാണ്, വെറും വാക്കുകളല്ല.  നിങ്ങളുടെ ഹൃദയങ്ങൾ ഇത് മനസ്സിലാക്കുന്നതിൽ  ഞാൻ സന്തോഷിക്കുന്നു. ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങളുടെ ആത്മാവിലേക്കുള്ള ഒരു ജാലകമാണ്; സമർപ്പണ പ്രക്രിയ  ഈ ജാലകം തുറക്കുന്നു. നിങ്ങളുടെ ആത്മാവ് ഒരു പ്രിസം പോലെയാണ്, ദൈവത്തെ  പ്രതിഫലിപ്പിക്കാൻ, ദൈവം തന്നെ  രൂപകൽപ്പന ചെയ്തത്. ഈ പ്രിസത്തിൽ മാലിന്യങ്ങൾ ഉണ്ടെങ്കിൽ, ഉദ്ദേശിച്ച മഹത്വം പ്രതിഫലിപ്പിക്കാൻ അതിന് കഴിയില്ല. ആത്മാവിന് ശുദ്ധത വരുത്താൻ, നിങ്ങൾ പ്രാർത്ഥിക്കണം പ്രാർത്ഥനയിലൂടെ മാത്രമേ എല്ലാ മാലിന്യങ്ങളും അലിഞ്ഞുപോകാൻ കഴിയൂ.

പ്രിയപ്പെട്ടവരേ, എന്റെ ഹൃദയത്തിലേക്ക് നോക്കൂ, എന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ, നിങ്ങൾ ത്രിത്വത്തെ മാത്രമേ സ്വീകരിക്കുകയുള്ളൂ. എനിക്ക് നിങ്ങളിലേയ്ക്ക് ദൈവസാന്നിധ്യം മാത്രമേ പ്രതിഫലിപ്പിക്കാൻ കഴിയൂ.

എന്റെ മക്കളേ, കേൾക്കൂ, ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു, ദൈവത്തിന്റെ വെളിച്ചം സ്വീകരിക്കാൻ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കൂ. അവൻ മാത്രം നിങ്ങളിൽ പ്രതിഫലിക്കാൻ അനുവദിക്കൂ.

 മാർഗ്ഗനിർദ്ദേശം:

 കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ആമുഖം: 1 :

“ദൈവിക  പൂർണതയിൽ, പങ്കുകാരാകാൻ ദൈവം മനുഷ്യനെ സൃഷ്ടിച്ചു.

ദൈവത്തെ അന്വേഷിച്ചു , ദൈവിക വെളിപ്പെടുത്തലിനെ തിരിച്ചറിഞ്ഞു,ദൈവത്തെ പൂർണ ശക്തിയിൽ സ്നേഹിയ്ക്കാൻ ദൈവം മനുഷ്യനെ വിളിക്കുന്നു.”

നമ്മുടെ മാതാവ് തന്റെ ദൗത്യത്തിലേക്കുള്ള ഒരു വിളി നമുക്കായി കൊണ്ടുവരുന്നു.
വിജയത്തിനായുള്ള ദൗത്യം.ഈ ദൗത്യം ആരംഭിക്കുന്നത് അവളുടെ വിമലഹൃദയത്തിലേക്കുള്ള നമ്മുടെ സമർപ്പണത്തോടെയാണ്;അങ്ങനെ നാം വിശുദ്ധിയിലേക്കുള്ള വിളിക്കു പ്രത്യുത്തരിക്കുന്നു; നമ്മുടെ ഉള്ളിലും ലോകത്തിലും സമാധാനത്തിനായുള്ള ദാഹത്തിനു പരിഹാരം കണ്ടെത്തുന്നു.
ദൈവത്തിന് നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കാൻ അനുവദിക്കുന്ന, നമ്മുടെ സ്വന്തം ഹൃദയവും ആത്മാവും ഉൾപ്പെടുന്ന ഒരു വ്യക്തിപരമായ പരിവർത്തനത്തിലേക്കുള്ള വിളിയാണിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് നാം പ്രതിഷ്ഠ ആരംഭിക്കേണ്ടത്.സമർപ്പണ കർമ്മം നമ്മുടെ മാതാവ് പറഞ്ഞതുപോലെ തന്നെയാണ് - അതൊരു കർമ്മമാണ്.
ഈ സമർപ്പണ പ്രക്രിയയിൽ മാത്രം അടങ്ങിയിരിക്കുന്ന  , ഒരു പ്രത്യേക കൃപയിലൂടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലൂടെ, അവളുടെ പുത്രന്റെ , ഹൃദയവുമായി, നമ്മുടെ ഹൃദയങ്ങളെ ഒന്നിച്ചു ചേർക്കും.

  

നമ്മുടെ അമ്മയുടെ ദൗത്യം നമ്മിൽ, നമ്മുടെ കുടുംബത്തിൽ, ഇടവകയിൽ, സമൂഹത്തിൽ അങ്ങനെ നമ്മിലൂടെ ലോകം മുഴുവനിലും ക്രിസ്തുവിന്റെ സമാധാനം എന്നതാണ്.

നാം മാതാവിന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുമ്പോൾ ഈ ദൗത്യം ആരംഭിക്കുന്നു.

വിശുദ്ധിയിലേക്കുള്ള  മാതാവിന്റെ വിളി നാം സ്വീകരിക്കുന്നു.

ഈ ക്ഷണം വ്യക്തിപരമായ മാറ്റത്തിനുള്ളതാണ്.

ആത്മാവിന്റെയും, ഹൃദയത്തിന്റെയും പൂർണ വിശുദ്ധീകരണം.

ദൈവം നമ്മിലും ,നമ്മിലൂടെയും, പ്രവർത്തിക്കാൻ ഈ മാറ്റം സഹായിക്കുന്നു.

 

പ്രതിഷ്ഠ ഒരു പ്രവർത്തിയാണ്. നമ്മുടെ ഹൃദയങ്ങളെ, മാതാവിന്റെ ഹൃദയത്തിലൂടെ

അവിടുത്തെ പുത്രനുമായി നാം ബന്ധിക്കുന്നു.

ഈ സംയോജനം പ്രത്യേകമായി നൽകപ്പെടുന്ന വരപ്രസാദത്തിലൂടെയാണ് സംഭവിക്കുന്നത്.

ദൈവവുമായുള്ള മനുഷ്യന്റെ ഇടപെടലാണ് പ്രാർത്ഥന. ദൈവത്തെ പറ്റി ചിന്തിക്കുക, ദൈവിക ഇടപെടലുകൾ തിരിച്ചറിയാൻ ശ്രമിക്കുക, യാചനകൾ സമർപ്പിക്കുക, ദൈവ ഇഷ്ടം മനസിലാക്കൻ ശ്രമിക്കുക, പരിത്യാഗങ്ങൾ ചെയ്യുക, ദൈവം അനുവദിക്കുന്ന സഹങ്ങൾ തിരിച്ചറിഞ്ഞു ഏറ്റെടുക്കുക, അങ്ങനെ പ്രാർത്ഥന യാണ് ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്.

 പ്രതിഷ്ഠയിലൂടെ എല്ലാ മേഖലയിലും, പ്രാർത്ഥനയിൽ വലിയ അഭിവൃദ്ധിയുണ്ടാകും.

വെളിപാട് 3 19 : ഇതാ, ഞാന്‍ ഹൃദയ വാതിൽക്കൽ മുട്ടുന്നു.  എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും. 

33 ദിവസം ആത്മാർത്ഥമായി പ്രതിഷ്ഠ ചെയ്യുന്നതിലൂടെ  ദൈവവുമായുള്ള ഐക്യം അനുദിനം വളരുന്നു. ഈ ഐക്യത്തിലൂടെ , നമ്മുടെ ഹൃദയങ്ങൾ തുറന്നു വരുന്നു,ഹൃദയത്തിലേക്കു ദൈവം വരുന്നു, നമ്മുടെ അശുദ്ധി ദൈവത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, ഹൃദയത്തിൽ വിശുദ്ധി നിറയുന്നു. ആത്മാവിൽ അത് കൊതിക്കുന്ന ദൈവ സാന്നിധ്യം നിറയുന്നു. ആത്മാവിൽ നിറയുന്ന ദൈവ സാന്നിധ്യം ഹൃദയം തിരിച്ചറിയും. അങ്ങനെ ഹൃദയത്തിൽ സമാധാനം നിറയും, അത് ചുറ്റുപാടുകളിൽ ഒഴുകിത്തുടങ്ങും. (കർത്താവെ നീ എന്നെ സൃഷ്ടിച്ചത് നിനക്കുവേണ്ടിയാണ് നിന്നിൽ വിശ്രമം കണ്ടെത്തുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമാണ് . വി.അഗസ്റ്റിൻ ,കുമ്പസാരം)

പ്രാർത്ഥന : മറിയത്തിന്റെ വിമല ഹൃദയമേ, എന്റെ ആത്മാവിന്റെ ജനാല തുറക്കപെടുവാനും, ആത്‌മാവ്‌ നിർമ്മലമാകുവാനും എന്നെ സഹായിക്കണമേ.എന്റെ ആത്മാവിന്റെ അശുദ്ധിയെല്ലാം കഴുകി മാറ്റിക്കളയണമേ.എന്റെ മാനസാന്തരവും , സമർപ്പണവും, സാക്ഷ്യവും വഴി ദൈവം മഹത്വപ്പെടട്ടെ.സ്നേഹമുള്ള അമ്മെ ഞാൻ ഇപ്പോൾ ഉച്ചരിക്കുന്ന വാക്കുകൾ ഫലമണിയട്ടെ. എന്റെ ഹൃദയത്തെ തുറക്കേണമേ. അമ്മയുടെ മഹത്തായ വിജയത്തിന്റെ അടയാളമായി അത് ലോകത്തിൽ കാണപ്പെടട്ടെ. മത്തായി 22 : 30 "പിന്നെയോ, അവര്‍ സ്വര്‍ഗദൂതന്‍മാരെപ്പോലെയായിരിക്കും."