മനുഷ്യന്റെ അടിസ്ഥാന വിളി : The fundamental calling of a person
ഒന്ന് തീരുമ്പോൾ മറ്റൊരു പ്രശ്നം.എന്താണ് അടിസ്ഥാന പ്രശ്‌നം.(A6)
മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നം , അവന്റെ വിളി തന്നെയാണ്.
ദൈവം മനുഷ്യനെ എന്തിനു സൃഷ്ട്ടിച്ചു.? എന്താണ് മനുഷ്യന്റെ വിളി? ദൈവപുത്ര സ്ഥാനത്തു , തന്റെ സ്നേഹത്തിൽ പങ്കുകാരാകാൻ. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചു. ആദ്യ പാപം മൂലം ദൈവത്തിന്റെ സ്വഭാവവും ശക്തിയും മനുഷ്യൻ നഷ്ടപ്പെടുത്തി.
വേലിയേറ്റവും, വേലിയിറക്കവും, ഉയർത്തുന്ന ഈറ്റുനോവ്.
അടിസ്ഥാന വിളി എന്ന വേലിയേറ്റം, ഇതിനെ തടയാൻ തിന്മ ഉയർത്തുന്ന, വേലിയിറക്കം.
മനുഷ്യന്റെ അടിസ്ഥാന വിളിയിലേയ്ക്ക്, ദൈവം എപ്പോഴും, മനുഷ്യനെ ആകർഷിക്കും.
സൃഷ്ടിയുടെ ലക്ഷ്യം, തിരിച്ചറിയാതിരിക്കാൻ, തിന്മ , മനുഷ്യനെ, ലോകത്തിൽ തന്നെ തളയ് ക്കും.
ഈ ആകർഷണ വികർഷണങ്ങൾ, മനുഷ്യ ജീവിതത്തെ ഉലയ്ക്കും.
എന്റെ പ്രശ്ങ്ങൾ മാറാൻ ഞാൻ എന്തു ചെയ്യണം ?
ഗലാ 5 : 24 : യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു
അടിസ്ഥാന വിളിയിൽ , ദൈവപുത്ര സ്ഥാനത്തു പൂർണതയിൽ, എത്തുന്നതുവരെ, ചുറ്റുപാടുകൾ വേദനിപ്പിക്കും. ഒന്നുകിൽ, പൂർണതയിൽ എത്താൻ വേണ്ടി ദൈവം അനുവദിക്കും. അനുദിനം കുരിശെടുക്കുക, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും, ഭാരം കുറഞ്ഞതുമാണ്. അല്ലെങ്കിൽ, അനുദിന പാപ പ്രവർത്തികളുടെ പരിണിത ഫലം. വളരെ ഭാരമുള്ള പാപത്തിന്റെ ഭാരം.
എന്റെ പ്രശ്ങ്ങൾക്കു കാരണമായി, എനിക്ക് ചുറ്റും രൂപപ്പെട്ട സാഹചര്യത്തെ തിരിച്ചറിയണം.
God > Soul : Heart > Senses/Brain.
ക്രിസ്ത്യാനിയുടെ മലകയറ്റം
ബാഹ്യ മനുഷ്യൻ അനുദിനം ഇല്ലാതാകുന്ന ,ആന്തരികമനുഷ്യൻ നവീകരിക്കപ്പെടുന്ന ,
അങ്ങനെ ക്രിസ്തു എന്ന തായ് തണ്ടിൽ ഒന്നാകുന്ന , അനുദിനം വഹിക്കേണ്ട, ഭാരം കുറഞ്ഞ നുകം.
ബാഹ്യ മനുഷ്യൻ = ലോകത്തോട്, താദാന്മ്യം പ്രാപിച്ച 'ഞാൻ' എന്ന അവസ്ഥ
ആന്തരികമനുഷ്യൻ = ആത്മാവിനോട് താദാന്മ്യം പ്രാപിച്ച 'ഞാൻ'
ആത്മാവിന്റെ അഭിലാഷങ്ങൾ ,ജഡമോഹങ്ങളും
മനുഷ്യന്റെ ഹൃദയത്തിന്റെ ഉള്ളിൽ,ആത്മാവിന്റെ ഉള്ളിൽ, വിശ്രമത്തിന്റെ അൾത്താരയിൽ ദൈവം വിശ്രമിക്കുന്നു: ആത്മാവ്: ദൈവത്തിന്റെ പൂർണ അംശം. ഒരു ഗ്ലാസ് സ്പടികം പോലെ , ഉള്ളിലുള്ള ദൈവ പ്രകാശം ,ദൈവത്തിന്റെ സ്വഭാവം പ്രദർശിപ്പിക്കുന്നു.
ഹൃദയം = 'എന്റെ' ഇരിപ്പിടം. നിന്റെ നിക്ഷേപം എവിടെ അവിടെ നിന്റെ ഹൃദയവും
ബാഹ്യ മനുഷ്യൻ(ബുദ്ധി, ഇന്ദ്രിയങ്ങൾ, ശരീരം ) ,ആന്തരിക മനുഷ്യൻ(ആത്മാവ് ) എന്നിവർക്കിടയിൽ(Interface), ഹൃദയത്തിൽ , ജന്മ വാസനയും, ദൈവത്തെ അന്വേഷിക്കുക, എന്ന ആഗ്രഹവുമായി, നിഷ്കളങ്ക മണ്ണായ 'ഞാൻ' ജനിക്കുന്നു.
നന്മയുടെയും, തിന്മയുടെയും പ്രവർത്തങ്ങൾ, എന്നിൽ ഫലങ്ങൾ പുറപ്പടുവിക്കേണ്ട വിത്തുകൾ രൂപപ്പെടുത്തും . ഒന്നുകിൽ ജഡത്തിന്റെ ഫലങ്ങൾ, അല്ലെങ്കിൽ, ആത്മാവിന്റെ ഫലങ്ങൾ.
ആത്മാവിന്റെ ഫലങ്ങൾ : സ്നേഹം, ശാന്തി, ആനന്ദം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം.
ഗലാ 5 :17 : ജഡത്തിന്റെ വ്യാപാരങ്ങള്‍ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്.
ഗലാ 5 :17 : ജഡമോഹങ്ങളും ആത്മാവിന്റെ അഭിലാഷങ്ങളും പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു.
കൊന്ത എന്ന ഏറ്റവും നല്ല ശീലം ശീലിച്ചാൽ, എല്ലാ ദുഷ്തഴക്കങ്ങളും വിട്ടുപോയി, നല്ല ശീലങ്ങൾ രൂപപ്പെടും.
ഹൃദയത്തിൽ, ജന്മ വാസനയും,ദൈവത്തെ അന്വേഷിക്കുക, എന്ന ആഗ്രഹവുമായി, മനുഷ്യൻ ജനിക്കുന്നു. ഇതിനു ചുറ്റും ഇമാജിനേഷൻന്റെ കാന്തിക വലയങ്ങൾ രൂപം കൊള്ളും.
ഈ കാന്തിക വലയങ്ങൾ അന്വേഷണ ത്വര എന്ന ദാഹം ഉളവാക്കും.
ഈ ദാഹം, ശമിപ്പിക്കാനുള്ള, നന്മയുടെയും, തിന്മയുടെയും പ്രവർത്തങ്ങൾ
മാതാപിതാക്കളിലൂടെയും, സംസ്കാരത്തിലൂടെയും, പരിഹാരങ്ങൾ രൂപപ്പെടുത്തി, ദാഹ ശമനം വരുത്തും.
ഹൃദയം: മനുഷ്യനിൽ രൂപപ്പെട്ട (ജനിച്ചതും,വളർന്നതുമായ സാഹചര്യങ്ങളുടെ വിത്തുകൾ ) സ്വഭാവം നിഴലിക്കുന്നു. എളിമ (Humility) - അഹങ്കാരം- (Pride), ഹൃദയ ശുദ്ധി(Chastity) - കാമം (Lust),
ഉപവി(Charity) - അസൂയ (Envy), ഉത്സാഹം(Diligence) - ആലസ്യം (Sloth), ക്ഷമ - ക്രോധം (Wrath),
ഔദാര്യം (Generosity ) - അത്യാഗ്രഹം (Greed), മിതത്വം (Temperance) - ആർത്തി (Gluttony).
ഇതിനു ചുറ്റും, ഇമാജിനേഷൻന്റെ കാന്തിക വലയങ്ങൾ രൂപം കൊള്ളും.
മസിൽ മെമ്മറി : അവയവങ്ങളിൽ രൂപപ്പെട്ട തഴക്കങ്ങൾ : അവയവങ്ങളിൽ കുടികൊള്ളുന്ന പാപം അല്ലെങ്കിൽ നന്മ: ശീലങ്ങളിൽ വേരൂന്നിയ നന്മ/ തിന്മ .അവയവങ്ങളുടെ ഓർമശക്തി.