Christian

 

ആരാണ് ഒരു ക്രിസ്താനി :  വഴി=ക്രിസ്തുവിലൂടെ,  ജീവൻ = ക്രിസ്തുവിന്റെ ജീവൻ പ്രാപിച്ചു, സത്യം= ക്രിസ്തുവെന്ന സത്യം  പ്രകാശിപ്പിക്കുന്നവൻ.

 നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.

(കർത്താവെ നീ എന്നെ സൃഷ്ടിച്ചത് നിനക്കുവേണ്ടിയാണ് നിന്നിൽ വിശ്രമം കണ്ടെത്തുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമാണ് . വി.അഗസ്റ്റിൻ ,കുമ്പസാരം)

മാമോദീസ മുങ്ങിയവൻ, സത്യത്തിലാണ്, സമാധാനത്തിലാണ് . കൃപയുടെ മഴ പെയ്യുന്നു, 999 വര്ഷത്തെ മുല്ലപെരിയാർ പാട്ടക്കരാർ കാരണം, ജീവിതം ഭീതിയിൽ.

തിന്മ ഒരുക്കുന്ന പാട്ട കരാറിന്റെ (കോൺട്രാക്ട്) കെണികൾ, ജീവിതത്തെ  ഭയപ്പെടുത്തും.

പൂർണമായും പരിശുദ്ധ അമ്മയുടെ നിയന്ത്രണത്തിലുള്ള ജീവിതമാണ് , പാട്ടക്കരാറുകൾ, ഒഴിവാക്കാനുള്ള ഒരേ ഒരു എളുപ്പ മാർഗം.

1.കൂടുതൽ കൊന്ത  ചൊല്ലി ആദ്യം അമ്മയുടെ ഹൃദയത്തിൽ ഇടം നേടുക. 2.കൃപ നഷ്ടപ്പെടാതിരിക്കാൻ ,കൊന്തയിലൂടെ അമ്മനമുക്ക് ചുറ്റും, വേലി കെട്ടും. 3.കൃപയുടെ ഉറവിടമായ കൗദാശിക ജീവിതം .ശക്തിപ്പെടുത്തും. 4.കൃപ നഷ്ടപ്പെടാതെ അനുഗ്രഹമാകാൻ , വേലിക്കുള്ളിൽ വചനത്തിന്റെ രഹസ്യങ്ങൾ തുറക്കും.Read More

5. 33 ദിവസത്തെ  പരിശുദ്ധ അമ്മയുടെ വിമല ഹൃദയ പ്രതിഷ്ഠ ചെയ്യുക. പ്രതിഷ്ഠയിലൂടെ കൃപയുടെ ഉറവ, നമ്മുടെ ഹൃദയത്തിൽ തുറക്കും. കൂടുതൽ കൊന്ത, നമ്മുടെ അനുഗ്രഹം സൂക്ഷിക്കുന്ന, സുരക്ഷിത മുള്ളുവേലിയാണ്.  

പ്രഭാഷകന്‍ 28 : 22 നിങ്ങളുടെ ഭൂസ്വത്ത്മുള്ളുവേലി കൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.

പരിശുദ്ധ അമ്മ എന്റെ കയ്യിൽ പിടിച്ചു കഴിഞ്ഞാൽ , ഒരു അമ്മയുടെ സുരക്ഷിതത്വം , ഞാൻ തിരിച്ചറിയും.  

 

കത്തോലിക്ക ജീവിതം : പരിശുദ്ധാത്മാവിൽ ഉണർന്ന ആത്മാവ് : ആത്മാവ് ആദിപാപത്തിൽ നിന്നും വിശുദ്ധീകരിക്കപ്പെട്ടു, പരിശുദ്ധാത്മാവിന്റെ ആദ്യ ഓഹരി സ്വന്തമാക്കുന്നു. മാമോദീസയിലൂടെ ആത്മാവിലും, ജലത്തിലും ജനിച്ച ആത്മാവ്. ആന്തരിക മനുഷ്യനിലും, ബാഹ്യ മനുഷ്യനിലും നവീകരണം സംഭവിക്കുന്നു. ആദിപാപം നീങ്ങിയ ഈ ആത്മാവിനു പരിശുദ്ധാത്മാവിന്റെ  ആദ്യ ഓഹരി കിട്ടുന്നു. കൊന്തയിലൂടെ അനുദിനം ആത്മാവിനെ ഉണർത്തി, ബുദ്ധി ഏകാഗ്രമാക്കി ,ഹൃദയ കാഠിന്യം നീക്കി, പിതാവിന്റെ ഇഷ്ടം, തിരിച്ചറിയാൻ കഴിവ് നേടണം  . കൂദാശകളിലൂടെ വിശുദ്ധീകരണ കൃപ സമ്പാദിച്ചു , അനുദിനം വിശുദ്ധീകരണം നടക്കണം.  അങ്ങനെ തായ് തണ്ടായ ക്രിസ്തുവിൽ ഒന്നായി, പിതാവിന്റ ഇഷ്ടം നിറവേറ്റി, പിതാവിന്റെ മഹത്വമായി മാറണം.

മാമോദീസയിലെ നീതീകരണത്തിലൂടെ  പുത്രസ്ഥാനം ഒരാൾ നേടുന്നു. കൃപയുടെ ആധിപത്യം, വിശ്വാസിയെ, അനുദിനം വിശുദ്ധീകരിച്ചു, നീതീകരണം പൂർത്തിയാക്കും.