GraceCommand Thoughts

കൃപയും സത്യവും, കണ്ടുമുട്ടും, നീതിയും, ആനന്ദവും ആശ്ലേഷിക്കും. സങ്കീ 85:10

മനുഷ്യന് ഉൾക്കൊള്ളാൻ, സ്പർശിക്കാൻ, കാണാൻ, സൗഖ്യം  പ്രാപിക്കാൻ, ജീവനിൽ വളർന്നു, ദൈവ പുത്ര സ്ഥാനത്തു, നിത്യ ജീവനിൽ പ്രവേശിക്കാൻ, ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും, തിരുവോസ്തിയിൽ 2000 കൊല്ലമായി, സത്യ ദൈവം വസിക്കുന്നു. ഇത് ലോകത്തിന്റെ അവസാനം വരെ തുടരും. നരകം, ഈ സാന്നിധ്യത്തിനെതിരെ  പ്രബലപ്പെടുകയില്ല.
 
എന്റെ വിളി തിരിച്ചറിയാൻ , സ്വർഗം നടത്തുന്ന പ്രവർത്തങ്ങൾ എന്നിൽ വിജയിച്ചാൽ, ദിവ്യ കാരുണ്യത്തിൽ, ക്രിസ്തുവിനെ കണ്ടെത്തിയാൽ സ്വർഗ്ഗ രാജ്യം കണ്ടെത്തി.  വയലിൽ കുഴിച്ചിട്ട നിധി കണ്ടെത്തി.(മറിയം ദൈവ സന്നിധിയിൽ കൃപ കണ്ടെത്തി ). കണ്ടെത്തിയാൽ, ലോകത്തിലെ എല്ലാ   കാഴ്ച്ചയും  ആഗ്രഹങ്ങളും , മനുഷ്യന്റെ ലക്ഷ്യവും, ഉറവിടവുമായ  തിരുവോസ്തിയിൽ  അവസാനിക്കും).
  
തിരിച്ചറിവിലെ വളർച്ചയാണ്, കൃപയും സത്യവും കണ്ടെത്താനുള്ള ഒരേ ഒരു വഴി.
 
തിരിച്ചറിവ്  എനിക്ക് കിട്ടാൻ, സ്വർഗ്ഗവും, തിരിച്ചറിയാതിരിക്കാൻ, നരകവും നിരന്തരം, പരിശ്രമിക്കും. സ്വർഗ്ഗത്തിന്റെ പ്രവർത്തങ്ങളെ തിരിച്ചറിയാൻ, ഏറ്റവും, നല്ല മാർഗം ജപമാലയാണ്.
ജപമാല ചൊല്ലുന്ന വ്യക്തികളിലും, സ്ഥലങ്ങളിലും, നരകത്തിന്റെ പ്രവർത്തനങ്ങൾ നിർവീര്യമാകും, ഹൃദയത്തിൽ കാപട്യം കുറയും , നിഷ്കളങ്കത വളരും , ബുദ്ധിയിൽ ഏകാഗ്രത വന്നു, സ്വർഗ്ഗത്തിന്റെ സഹായം  തിരിച്ചറിഞ്ഞു, തിരിച്ചറിവിൽ വളരും. 
തിരിച്ചറിവിലെ വളർച്ചയിൽ , സ്വർഗ്ഗത്തിന്റെ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിച്ചു ജീവിതം ക്രിസ്തു കേന്ദ്രീകൃതമായി വളരും.
 
 
കൃപ കണ്ടെത്താൻ രൂപാന്തരീകരണം നടക്കണം: 
  
1.ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം, ആഴപ്പെട്ടാൽ, എന്റെ രൂപാന്തരീകരണം തുടങ്ങും.
രൂപാന്തരീകരണം : 'എന്റെ ' ബാഹ്യ മനുഷ്യനിൽ നിന്നും, 'എന്റെ ' ആന്തരിക മനുഷ്യനിലേയ്ക്കുള്ള യാത്ര.(സ്വന്തം സത്വം )
താബോർ മല കയറ്റം.
'ഞാൻ' ആയിരിക്കുന്ന ലൗകിക വ്യാപാരങ്ങളിൽ നിന്നും, ഏകാന്തതയിലേക്കുള്ള ഉൾവലിയൽ.
'ഞാൻ' എന്ന അവസ്ഥയെ ആഴത്തിൽ മനസിലാകുന്നത് അനുസരിച്ചു,
എന്റെ, മൂന്ന് അവസ്ഥകളിലും  എകീകരണം വരും.(ആത്മാവ്,മനസ് , ശരീരം )
 
2.ഏകീകരിക്കപ്പെടുന്ന 'ഞാൻ' എന്ന അവസ്ഥയും, ക്രിസ്തുവും തമ്മിൽ നടക്കുന്ന താരതമ്യം  (Contemplation) , ക്രിസ്തുവിലേയ്ക്ക്  'എന്റെ' രൂപാന്തരീകരണം കൊണ്ടുവരും.ഈ രൂപാന്തരീകരണത്തിനു, ആനുപാതികമായി , എന്നിൽ കൃപ ഒഴുകും.



കൃപയിൽ ക്രിസ്തുവുണ്ട്, വഴിയും , സത്യവും , ജീവനുമുണ്ട്, ദൈവ  ഇഷ്ടമുണ്ട്, അത് നിറവേറ്റാൻ വേണ്ട എല്ലാ കാര്യങ്ങളുമുണ്ട്. 
ക്രൂഡ് ഓയിൽ കണ്ടെത്തിയത് പോലെ, ഒഴുകണം, പ്രോസസ്സ് ചെയ്തു, ഉപയോഗിക്കാൻ പറ്റുന്ന പ്രോഡക്റ്റ് ആകണം.

'ആത്മാവിൽ നിന്നും ഒഴുകി , ഹൃദയത്തിൽ നിറഞ്ഞു , ഇന്ദ്രിയങ്ങളിലൂടെ ഒഴുകി, പ്രവർത്തികളിൽ വെളിപ്പെടണം.(ഫലങ്ങൾ )

കൃപ കണ്ടെത്തി, സത്യത്തിൽ ഒഴുകി, നീതിയുടെ അനുഗ്രഹമായി, ആനന്ദം പകരുന്ന പ്രവൃത്തികളിൽ വ്യാപാരിക്കാൻ : 

 
കത്തോലിക്ക മാമോദീസായിൽ , ആത്മാവിൽ ജീവൻ നിറയും, ദൈവവുമായി ബന്ധം പുനഃസ്ഥാപിക്കും, മനുഷ്യന്റെ ദൈവ പുത്രസ്ഥാനം തിരിച്ചു കിട്ടും, പാപം ഇത് കളയുമെങ്കിലും, കൗദാശിക ജീവിതം, ഇത് നിലനിർത്തും. 
 
ആത്മാവിൽ ജീവൻ ഉണ്ടായിരിക്കണം (പ്രസാദ വരത്തിൽ ആയിരിക്കണം- കൗദാശിക ജീവിതം ), ഉണർന്നിരിക്കണം, ആക്റ്റീവ് ആയിരിക്കണം.(കൊന്ത,ആരാധന, ബൈബിൾ വായന , ധ്യാനം, കോൺടെംപ്ലേഷൻ അങ്ങനെ പലരീതികളിൽ, ആത്മാവിനെ, ഉണർത്തി ആക്റ്റീവ് ആയി നില നിർത്തണം .)

ഹൃദയം,മനസ്സ് =  ഇന്ദ്രിയങ്ങളും(മണ്ണ് ), ആത്മാവും ചേരുന്ന ഇടം,മനുഷ്യനിൽ മണ്ണും, വിണ്ണും സന്ധിക്കുന്ന ഇടം , docking point.  

കൃപ നിറയുന്ന പാത്രം.  meek and humble, ലോക താല്പര്യങ്ങളില്ലാത്ത നിഷ്കളങ്കമായ , എളിമയുള്ള ഹൃദയം.
ഏകാഗ്ര ബുദ്ധി: കൃപ, പ്രവർത്തിക്കാൻ ശ്രദ്ധയുള്ള ജാഗ്രത.
ഇന്ദ്രിയങ്ങൾ: നന്മയോടു തഴക്കങ്ങൾ ഉള്ള ഇന്ദ്രിയങ്ങൾ.
തിന്മയുടെ ഇടപെടൽ ഇല്ലാത്ത, ചുറ്റുപാടുകൾ.

 

ആത്മാവിലും, സത്യത്തിലും ദൈവത്തെ ആരാധിക്കുക : സാന്നിധ്യത്തിൽ, ഉണർന്ന ആത്മാവിൽ, നിറയുന്ന  ദൈവ ഇഷ്ടം , ഹൃദയത്തിൽ ഒഴുകി, പ്രവർത്തികളിൽ വെളിപ്പെടുമ്പോൾ, ഈ പ്രവർത്തി അത്യുന്നതുനു, മഹത്വമാണ്.
 മനുഷ്യൻ ഒരു ഉപകരണമായി മാറുന്നു, ഇഷ്ടവും, പ്രവർത്തിയും അത്യുന്നതന്റേതു.
 

--------------------------------------------------- 

ദൈവാനുഗ്രഹം : കൃപയിലെ സത്യത്തിന്റെ വെളിപെടൽ  

ദൈവാനുഗ്രഹം വിജയത്തിനാധാരം: മനുഷ്യന് വിജയിക്കാൻ സാഹചര്യങ്ങൾ ഒരുക്കുന്നത്, ദൈവാനുഗ്രഹം മാത്രം. വിജയത്തിനാധാരം, ദൈവാനുഗ്രഹം ആണെന്ന തിരിച്ചറിവ് കിട്ടിയവർ, ദൈവാനുഗ്രഹത്തിന്റെ തണലിൽ നടക്കും.

ദൈവാനുഗ്രഹം നേടിയെടുക്കാനും, കളയാതിരിയനും,തിരിച്ചറിവ്  വേണം. ദൈവാനുഗ്രഹം, തട്ടി മാറ്റാൻ , തിന്മ പ്രവർത്തിക്കും.വെട്ടിപിടിക്കലുകളും, ചവുട്ടി ഒതുക്കലുകളും, ദൈവാനുഗ്രഹത്തിന്റെ വഴികളല്ല. വിജയിച്ചു എന്ന തോന്നൽ മാത്രം തരുന്ന മിഥ്യകൾ  ഒരിക്കലും  ആസ്വദിക്കാൻ  പറ്റാതെ , അനേകം അലട്ടലുകൾ ചുറ്റും കാണും.

കൂടുതൽ ജപമാല ചൊല്ലുന്നവർ , ദൈവാനുഗ്രഹം നേടാനും, കളയാതിരിക്കാനുമുള്ള വഴികൾ പ്രയോജനപ്പെടുത്തും.

----------------------------------------- 


നിങ്ങൾ ആദ്യം ദൈവത്തിന്റെ രാജ്യവും, നീതിയും അന്വേഷിക്കുക, ബാക്കി തരും.

ദൈവ രാജ്യം : തായ്ത്തണ്ടിനോട്, ചേർന്ന്, ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളി.
തായ് തണ്ടിൽ നിന്നും ഒഴുകുന്ന, ജീവരസം (കൃപ) , സത്യത്തിൽ പ്രദർശ്ശിപ്പിച്ചാൽ, ശാഖ പരിശുദ്ധാത്മാവിന്റെ ഫലമണിയും. 

 ക്രിസ്തു: എന്റെ രാജ്യം ഐഹികമല്ല.

ദൈവ രാജ്യം  അന്വേഷിക്കുക: അനുദിന ജീവിത യാഥാർഥ്യങ്ങളിൽ സത്യവും,  മിഥ്യയും ഇഴചേർന്നിരിക്കുന്നു.സത്യം ആഗ്രഹിക്കുക. ക്രിസ്തു എന്ന സത്യം ഗ്രഹിച്ചു, ക്രിസ്തുവിന്റെ വഴിയേ നടന്നു , ക്രിസ്തുവിന്റെ ശരീരം , ഭക്ഷിച്ചു, അനുദിനം ജീവൻ വളർന്നു, നിത്യ ജീവൻ പ്രാപിക്കുക.

കൂടുതൽ ജപമാല ചൊല്ലുന്നശീലം,മിഥ്യ എന്ന ഹേറോദേസിന്റെ കൊട്ടാരത്തിന്റെ പകിട്ടിൽ , മയങ്ങി ജീവിത വ്യഗ്രതയിൽ പായുന്ന അനുദിന ജീവിത  യാഥാർഥ്യങ്ങളിൽ മറയപ്പെട്ടിരിക്കുന്ന , പുൽക്കൂട്ടിൽ വിശ്രമിക്കുന്ന ക്രിസ്തു എന്ന സത്യം, ഗ്രഹിക്കാൻ വളരെ സഹായിക്കും.

ദൈവ നീതി: അറിവിന്, ആനുപാതികമായി, നിശ്ചയിക്കപ്പെടുന്ന കർമ്മ ഫലം.നീതിയെപ്പറ്റി അറിയുന്തോറും, ജീവിത ക്രമങ്ങളിൽ മാറ്റം വരും.ദൈവത്തിനെ ദയയിൽ മാത്രം ജീവിക്കാനുള്ള, സാഹചര്യം രൂപപ്പെടും. ദൈവത്തിന്റെ ദയയാണ്,എല്ലാത്തിന്റെയും, അടിസ്ഥാനം.

 --------------------------------------------------- 

ആത്മീയത, സുവിശേഷം, തിയോളജി 

ആത്മീയത: ഒരു മനുഷ്യന്റെ നൈസർഗികതയിൽ, വെളിപ്പെടുന്ന സ്വാധീനിക്കുന്ന 'അരൂപിയുടെ'  സ്വഭാവം. 

 ആത്മീയത: ആത്മാവിൽ വീണ്ടും ജനിക്കാൻ കൃപയ്ക്കു വിധേയപ്പെടാൻ , തീരുമാനമുള്ള അവസ്ഥ.  സമർപ്പണത്തിന്റെ സ്ഥലം, ആശ്രയത്തിന്റെ സ്ഥലം.

ജോൺ 3 : 8 : കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും.  

അവൻ  വളരുകയും, ഞാൻ കുറയുകയും വേണം. 

ആത്മീയത:  അരൂപികളുടെ ലോകത്തു വ്യാപരിക്കുന്ന 'ഞാൻ'

ആത്മാവിൽ വ്യാപരിക്കുന്ന അവസ്ഥ, 

സത്യത്തിൽ വ്യാപരിക്കുന്ന അവസ്ഥ .

 ക്രിസ്തുവിൽ രൂപപ്പെടുന്ന ഞാൻ. ആത്മാവിൽ രൂപപ്പെടുന്ന ഞാൻ. സത്യത്തിൽ വ്യാപരിക്കുന്ന ഞാൻ. കൊക്കൂണിൽ, മറഞ്ഞിരിക്കുന്ന , പൂമ്പാറ്റയുടെ സത്വം  തിരിച്ചറിഞ്ഞു, ആ പൂമ്പാറ്റവെളിപ്പെടാൻ വെളിപ്പെടാൻ, കൊക്കൂണിനിനെ, രൂപപ്പെടുത്തി ഇല്ലാതാക്കുന്ന കൃപയുടെ പ്രവർത്തനത്തെ തിരിച്ചറിഞ്ഞു, സഹകരിക്കുന്നവർ.
 
 

സുവിശേഷം: ക്രിസ്തുവിന്റെ ജീവിതം. എനിക്ക് ക്രിസ്തുവിൽ രൂപപ്പെടാനുള്ള, ബ്ലൂപ്രിന്റ് .
 

തിയോളജി: സുവിശേഷത്തിന്റെ പ്രായോഗികത. വൈവിധ്യത്തെ കാലങ്ങളിൽ, വിവിധ ദേശങ്ങളിൽ,വ്യക്തികളിൽ(വിശുദ്ധർ), സുവിശേഷം രൂപപ്പെട്ട, പ്രായോഗിക വശങ്ങൾ.

കൊച്ചു ത്രേസ്യ : Offering,Sacrifice : സമർപ്പണം,ത്യാഗം :  ഹൃദയത്തിന്റെ ലെവലിൽ തന്നെ , പ്രവർത്തിയിൽ പൂർണതയെത്തുക. ഈശോയ്ക്ക് വേണ്ടി  ഈശോ ചെയ്യുന്ന ചെയ്യുന്ന പ്രവർത്തിയിൽ, എന്റെ ഭാഗദേയം, ഈഗോ പോളിയാൻ  കിട്ടുന്ന ഓരോ സാഹചര്യവും (കുറ്റപ്പെടുത്തലുകൾ സ്വീകരിക്കുക,അനുസരണ ) പ്രയോജനപ്പെടുത്തി,എളിമ, വളർത്തുക, ഓരോ അവസരവും, പാപികളുടെ മനസാന്തരത്തിനു കാഴ്ച വെക്കുക.
ശരീരത്തിന്, മിനിമം, മാത്രം നൽകുക,  വേണ്ടെന്നു വെയ്ക്കുക.
ആന്തരികമായി, ദൈവവുമായി നിരന്തരം, സമ്പർക്കത്തിലായിരിക്കുക.

അമ്മ ത്രേസ്യ:  Contemplate: മനസ്സ്, ശരീരം, ആത്മാവ്, മൂന്നും , സമാന്യയിച്ചു, മല കയറുന്ന രീതി .ഒരു പ്രവർത്തി എന്നിൽ എത്തിയതിനു പിന്നിലെ സാഹചര്യത്തിൽ മറഞ്ഞിരിക്കുന്ന സത്യം  തിരിച്ചറിഞ്ഞു , ചവിട്ടുപടിയാക്കി, ക്രിസ്തു എന്ന മല കയറുക.,ഈശോയിൽ ഒന്നാവുക.മനസ്സ്, ശരീരം, ആത്മാവ്, മൂന്നും , സമാന്യയിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കണം.

അനുദിനം കൂടുതൽ ജപമാല ചൊല്ലുന്നവർക്കു ചുറ്റും, ഈ സാഹചര്യം ജപമാല തന്നെ രൂപപ്പെടുത്തിത്തരും.

അസ്സീസി: Service : ബൗദ്ധികപരമായി, മലകയറുക  (കാര്യ, കാരണങ്ങളിലെ ന്യായം. ക്രിസ്തു ചെയ്താൽ എങ്ങനെയിരിക്കും. അങ്ങനെ ചെയ്തു, ചെയ്തു, ആ പ്രവർത്തിയെ പൂർണമാക്കാൻ പരിശ്രമിച്ചു ക്രിസ്തുവാകുക.ഭൗതിക സാഹചര്യങ്ങളിൽ ദാരിദ്ര്യം വരുത്തി, ആത്മാവിന്റെ ദാരിദ്ര്യത്തിൽ, എളിമയിൽ പ്രവേശിക്കുക.)

എല്ലാ വഴികളും പരിശുദ്ധ അമ്മയിൽ എത്തി, മാത്രമേ ക്രിസ്തുവിൽ രൂപപ്പെടു. അതിനു, ക്രിസ്തു, പരിശുദ്ധയമ്മയെ, ഏല്പിച്ചു കൊടുക്കണം. ഇതാ നിന്റെ മകൻ, ഇതാ നിന്റെ അമ്മ.

കൊന്ത: തിരിച്ചറിവിന്റെ ആയുധം.
 

 ദൈവം ചെയ്യുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞു, സത്യ ദൈവത്തിൽ വിശ്വസിക്കാൻ സാധിച്ചാൽ ,  ആശ്രയിക്കാൻ ദൈവം സാഹചര്യങ്ങൾ ഒരുക്കും. ഈ സാഹചര്യങ്ങളോടുള്ള, പ്രതികരണത്തിൽ ആശ്രയം ഉറയ്ക്കും, ആത്മീയത തെളിഞ്ഞു വരും. 

-------------------------------------- 

 

 മനുഷ്യന്റെ ഒടുങ്ങാത്ത ദാഹത്തിന്റെ കാരണം: സത്വബോധത്തിന്റെ  വെപ്രാളം, പുറത്തു വരാൻ ദാഹിക്കുന്ന  പൂമ്പാറ്റ .

വിശക്കുന്നവനു, ആഹാരം, കഴിച്ചവന്, പായ് , പായുള്ളവന്, കട്ടിൽ, കട്ടിലുള്ളവന്,മണ്ണ്, വീട് ('വീട് വേണം എന്ന തോന്നലിൽ- സത്വബോധത്തിന്റെ  വെപ്രാളം- തുടങ്ങും'), വീടുള്ളവന് വരുമാനം, വരുമാനമുള്ളവന്, സ്ഥിരവരുമാനം, അതുള്ളവന് 'സ്വർണം,പെണ്ണ്,അംഗീകാരം' 

സത്വബോധത്തിന്റെ  വെപ്രാളം ഒന്നുകിൽ  'സ്വർണം, പെണ്ണ്, അംഗീകാരം'  എന്ന ലോകത്തിന്റെ പരിഹാരത്തിനു ചുറ്റും, ജീവിത വ്യഗ്രത എന്ന കെണിയിൽ പെടുത്തി വലച്ചു കൊല്ലും .(ജലം തരാൻ കഴിവില്ലാത്ത പൊട്ടക്കിണർ)
അല്ലെങ്കിൽ, ജീവ ജലത്തിന്റെ ഉറവയായ, ക്രിസ്തുവിൽ ഒന്നിപ്പിച്ചു, നിത്യ ജീവനിലേയ്ക്ക് നയിക്കും.

സത്വബോധം : മനുഷ്യന്റെ സമാധാനം കെടുത്തുന്ന ദാഹം. ബാഹ്യ മനുഷ്യനിൽ നിന്നും, രൂപാന്തരീകരിച്ചു, ആന്തരിക മനുഷ്യനാകാനുള്ള ത്വര. കൊക്കൂണിൽ നിന്നും പുറത്തിറങ്ങി പറക്കാനുള്ള പൂമ്പാറ്റയുടെ ആഗ്രഹം.

മനസും, സംസ്കാരവും, ചേർന്ന്, രൂപപ്പെടുന്ന ഓർമയിൽ, ചേരുന്ന യുക്തി സമന്യയമാണ് , 'ഞാൻ'. ഇമാജിനേഷന്റെയും ,ചിന്താ വലയങ്ങളുടെയും, ചുറ്റുപാടുകളുടെയും (വിവരങ്ങൾ ) സ്വാധീനത്തിൽ, യുക്തി എടുക്കുന്ന നിലപാടാണ് 'ഞാൻ'. 
 
എന്റെ ഓർമയ്ക്കായി ചെയ്യുവിൻ : ക്രിസ്തുവിന്റെ ഓർമയ്ക്ക് ചുറ്റും, മനുഷ്യന്റെ  മൂന്നു അവസ്ഥകളും,  കേന്ദ്രീകൃതമായാൽ , 'ഞാൻ' ക്രിസ്തുവിൽ ഒന്നായി, ദൈവപുത്ര സ്ഥാനം, എന്ന വിജയം മനുഷ്യൻ കൈവരിക്കും. കൗദാശിക ജീവിതത്തിലൂടെ ഇത് കൈവരിക്കുവാൻ ഏറ്റവും നല്ല ഉപകരണം: ജപമാല.  
 
'ഞാൻ 5 അവസ്ഥകളിൽ.വെളിപ്പെടും.(മനുഷ്യ അവസ്ഥകൾ :  
ആത്മീയ അവസ്ഥ: : സഹോദരൻ, ഭോഷൻ, അണലിസന്തതി, 
മൃഗീയ  അവസ്ഥ: സംസ്കാരമുള്ള മൃഗം:നായ് , സംസ്കാരമില്ലാത്ത മൃഗം:പന്നി)
 

ചുറ്റുപാടുകളെ മാറ്റിമറിക്കുന്ന ചായ.

നല്ല കാര്യങ്ങൾ അനുഭവിക്കണമെങ്കിൽ, നല്ല ആസ്വാദകനായിരിക്കണം.
നല്ല ആസ്വാദകൻ , അവൻ ചെയ്യുന്ന കാര്യങ്ങളെ സ്പർശിക്കും.
സൗന്ദര്യം, കാണാൻ വേണ്ടി, യാത്ര ചെയ്യുന്നതിലല്ല കാര്യം  കാണുന്ന കാര്യങ്ങളിൽ സൗന്ദര്യം കാണാൻ കഴിവുണ്ടാകുന്നതിലാണ് കാര്യം. 

ഇഷ്ടം: ചുറ്റുപാടുകളെ ഇഷ്ടപെടുത്തുന്ന, ഊർജത്തിന്റെ സ്രോതസ്സ് .
അത്യുന്നതനോടുള്ള ഇഷ്ടംമാണ്  പ്രപഞ്ചത്തിലെ, സൗന്ദര്യം, കാണാനുള്ള കഴിവിന്റെ രഹസ്യം.

നൈസർഗികതയുമായി ഇഴ ചേരാതെ, ബൗദ്ധികമായ അറിവ് കൂടുന്നത്, ഈ കഴിവ് നഷ്ടപ്പെടുത്തും. ജീവിത വ്യഗ്രതതുടെ കെണിയിൽ മനുഷ്യനെ പൂട്ടി , ഓട്ടപാച്ചിലിൽ  ജീവിതം 'ജീവിക്കാൻ'  സമ്മതിക്കാതെ കുഴയ്ക്കും.

അനുദിനം 'കണക്ട്'  ചെയ്ത  കാര്യങ്ങളാണ്, ജീവിച്ച സമയം. ജീവിതത്തിന്റെ മുതൽക്കൂട്ട്.
മരണസമയത്തെ കരുതൽ.
അവനവന് ഉള്ളതിൽ നിന്നും മാത്രമേ കൊടുക്കാൻ പറ്റത്തുള്ളൂ.
ഓരോരുത്തരും, അവരവരുടെ നന്മയ്ക്കുവേണ്ടി അല്പസമയം  ജീവിക്കുക. 
ഒരു നല്ല ചായയെങ്കിലും, ആസ്വദിച്ച്, കുടിച്ചു തുടങ്ങുക. ആസ്വദിച്ച് തുടങ്ങുമ്പോൾ, ചുറ്റുപാടുകൾ മാറിത്തുടങ്ങും. ചെയ്യുന്ന കാര്യങ്ങളെ കണക്ട് ചെയ്യാത്തതിന്റെ ലക്ഷണമായ  'കുറ്റം'  പറച്ചിൽ മാറി തുടങ്ങും. 

----------------------------------- 

ഏതു സന്ദർഭത്തിലും എന്റെ കൂടെനിൽക്കാൻ ഒരാൾ : അത്  'ഞാൻ' തന്നെ. 

ഏതു സന്ദർഭത്തിലും കൂടെ നിൽക്കാൻ ഒരാൾ ഉള്ളതിനേക്കാൾ ഭാഗ്യം വേറേ ഒന്നില്ല: 
പക്ഷെ അങ്ങനെ എനിക്ക് ഒരാൾ 'ഞാൻ' മാത്രമേ ഉള്ളു.
എങ്ങനെ മരിച്ചാലും, മരണ സമയം ഏകനായി തരണം ചെയ്യണം. എനിക്കാശ്വാസമായി 'ഞാൻ'
മാത്രമേ കാണൂ. മരണ സമയത്തെ ഏറ്റവും വലിയ വേദന എന്നെ 'ഞാൻ അറിയാതെ , എനിക്ക്, എന്നിൽ ഒന്നാകാൻ പറ്റാതെയുള്ള വേർപിരിയൽ. 'എന്റെ'  മരണം.
എന്നെ  'ഞാൻ' കണക്ട് ചെയ്യാതെ, എനിക്ക് ആരെയും, കണക്ട് ചെയ്യാൻ പറ്റില്ല.
 
മനുഷ്യന്റെ ജീവിത കാലത്തെ എല്ലാ ദാഹത്തിന്റെയും അടിസ്ഥാന കാരണം -'സത്വബോധം'. ബാഹ്യ മനുഷ്യനിൽ നിന്നും, രൂപാന്തരീകരിച്ചു, ആന്തരിക മനുഷ്യനാകാനുള്ള ത്വര.
ബാഹ്യ മനുഷ്യൻ:  ശരീരത്തിന്റെ(ഇന്ദ്രിയങ്ങൾ,ബുദ്ധി )  ജീർണതയിൽ  കുടുങ്ങി കിടക്കുന്ന 'ഞാൻ'
ആന്തരിക മനുഷ്യൻ:  സത്യ ദൈവത്തിൽ ഒന്നായ, ആത്മാവിന്റ നിത്യതയിൽ ഒന്നായ 'ഞാൻ' ദൈവ പുത്ര സ്ഥാനം.
 
--------------------------------
രൂപാന്തരീകരണത്തിന്റെ താബോർ:  വിശുദ്ധമല കയറ്റം:   ബാഹ്യ മനുഷ്യൻ അനുദിനം ഇല്ലാതാകുന്ന ,ആന്തരികമനുഷ്യൻ നവീകരിക്കപ്പെടുന്ന , അങ്ങനെ ക്രിസ്തു എന്ന തായ് തണ്ടിൽ ഒന്നാകുന്ന , അനുദിനം വഹിക്കേണ്ട, ഭാരം കുറഞ്ഞ നുകം.
 
മരണം രണ്ടു തരത്തിൽ: ഒന്നുകിൽ, ലോകത്തിൽ മരിക്കുക (ഭൗതിക മരണം), അല്ലെങ്കിൽ, ലോകത്തിനു മരിക്കുക (രൂപാന്തരീകരണം, ആത്മാവിൽ ഒന്നാവുക )  ബാഹ്യ മനുഷ്യനിൽ നിന്നും ആന്തരിക മനുഷ്യനിലേക്കുള്ള  'എന്റെ' രൂപാന്തരീകരണം.

ശരീരത്തിന്, നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലത്തിനിടയിൽ, എത്ര, നേരത്തെ, വേഗത്തിൽ രൂപാന്തരീകരണം സംഭവിക്കുമോ, അത്രയും, പ്രകാശിതനാകും.
 
ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതം  മാത്രമേ, രൂപാന്തരീകരണം, കൊണ്ടുവരൂ.
പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കപ്പെട്ട ജീവിതമാണ്, രൂപാന്തരീകരണത്തിനു എളുപ്പവഴി. 
 
 അടിസ്ഥാനങ്ങളെ  ഏകോപിപ്പിക്കുന്ന ഏക കാര്യം ക്രിസ്തുവിലേക്കുള്ള ശ്രദ്ധ മാത്രം. ക്രിസ്തുവിന്റെ രഹസ്യങ്ങൾ ധ്യാനിച്ചു  അനുദിനം ചൊല്ലുന്ന നാലു കൊന്തകൾ (സന്തോഷം,ദുഃഖം, മഹിമ, പ്രകാശം) , ക്രിസ്തു കേന്ദ്രീകൃതമായി  (ആത്മാവ്, ഹൃദയം, ഇന്ദ്രിയങ്ങൾ, ബുദ്ധി) എന്നീ  നാലു അടിസ്ഥാനങ്ങളെയും ഏകോപിപ്പിക്കും.
 
 
----------------------------------- 
John 5 : 26 : പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. 
  
 
കല്ലറകളിലുള്ളവർ  ദൈവത്തിന്റെ  സ്വരം ശ്രവിക്കുന്ന സമയം. 
 
എന്റെ  ഉള്ളിൽ നിന്നും  , ദൈവം എന്നോട്, സംസാരിക്കുന്നു (വചനം ) കേൾക്കാൻ, 
 ജാഗ്രത പുലർത്തുക. ജീവിത വ്യഗ്രതയുടെ കെണിയിൽ പെട്ടാൽ ശബ്ദം കേൾക്കില്ല. ഹൃദയം സാർത്ഥതയിൽ അടിപെട്ടാൽ, ദൈവ സ്വരം കേൾക്കുമ്പോൾ  ഹൃദയം കഠിനമാകും.
 
John 11 : 43 ലാസറേ, പുറത്തു വരുക. 
John 5 : 25 : മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല,
വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും.  
John 5 :28 : ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. 
 എന്റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും; 
എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും. 
John 10:35 : ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.
 
John 6:63 : ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്. 
 
സങ്കീ 95: 7: നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍! 8 : മെരീബായില്‍, മരുഭൂമിയിലെ മാസ്‌സായില്‍, ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. 
 
എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. 28 : ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. 

ദൈവ സ്വരം കേട്ട എബ്രഹാം, വാഗ്ദാനം പ്രാപിച്ചു, വിശ്വസിച്ചു, ശരണപെട്ടു, വിശ്വാസം നീതീകരിക്കപ്പെട്ടു.
 
ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.

എന്റെ  ഉള്ളിൽ നിന്നും  , ദൈവം എന്നോട്, സംസാരിക്കുന്നു (വചനം ).
 കേൾക്കാൻ, ഏകാഗ്ര ബുദ്ധി, തെളിഞ്ഞ ഹൃദയം,ജീവനുള്ള ആത്മാവ്,നന്മയിൽ തഴക്കമുള്ള ഇന്ദ്രിയങ്ങൾ , ഇവ നാലും  ഏകോപിപ്പിക്കപ്പെട്ട അവസ്ഥ എന്നിവ വേണം  
ഈ അവസ്ഥയല്ലെങ്കിൽ, ദൈവ  സ്വരം കേട്ടാൽ ഹൃദയം കഠിനമാകും.
ജീവിത വ്യഗ്രതയുടെ കെണിയിൽ പെട്ടാൽ ശബ്ദം കേൾക്കില്ല. 
 
അവസ്ഥകൾ നാലും ഏകോപിക്കാൻ  ഏറ്റവും എളുപ്പ മാർഗം അനുദിനം 4 കൊന്ത.
 
അനുദിനം 4 കൊന്ത പ്രയോജനങ്ങൾ : 
1.പൈശാശിക, ഇടപെടലുകൾ ഇല്ലാതാക്കും,
2. ബുദ്ധിയിൽ ഏകാഗ്രത വന്നു, ക്രിസ്തു കേന്ദ്രീകൃതമാകും. 
3. ആത്മാവിനെ ശക്തിപ്പെടുത്തി , ഉണർത്തും.
4.നന്മയിൽ ആഴപ്പെടാൻ ഹൃദയത്തെ സജ്ജമാകും 
5.കൗദാശിക ജീവിതം ശക്തിപ്പെടുത്തി,ആത്മാവിൽ ജീവൻ നിലനിൽക്കും. വചനം ശ്രവിച്ചു, ക്രിസ്തുവിനെ അനുഗമിച്ചു,ക്രിസ്തുവിൽ രൂപപ്പെട്ടു, നിത്യ ജീവന്റെ കിരീടം നേടിത്തരാൻ, ഏറ്റവും, ഫലപ്രദമായ ഉപകരണം.