33 ദിവസത്തെ: വിമലഹൃദയ പ്രതിഷ്ഠ അനുദിന പ്രാർത്ഥന

 വിശ്വാസ പ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാ മറിയത്തിൽനിന്നു പിറന്നു; പന്തിയോസ് പീലാത്തോ സിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയിൽനിന്നു മൂന്നാംനാൾ ഉയിർത്തു; സ്വർഗത്തിലേക്കെഴുന്നള്ളി, സർവ്വശക്തി യുള്ള പിതാവായ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരു മെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ. 

പ്രതിഷ്ഠാ ജപം  

എന്റെ രാജ്ഞി, എന്റെ അമ്മേ, ഞാൻ എന്നെത്തന്നെ പൂർണ്ണമായും നിനക്കു സമർപ്പിക്കുന്നു, നിന്നോടുള്ള എന്റെ ഭക്തി പ്രകടിപ്പിക്കാൻ, എന്റെ ഇന്ദ്രിയങ്ങൾ ,ബുദ്ധി എന്റെ ഹൃദയം, എന്റെ മുഴുവൻ സത്തയും എനിക്കായി ഒട്ടും മാറ്റിവെക്കാതെ, നിനക്കു സമർപ്പിക്കുന്നു. അതിനാൽ നല്ല അമ്മേ, നീ എന്റെ സ്വന്തമാണ് .നിന്റെ സ്വത്തും, കൈവശാവകാശവുമായി ആയി എന്നെ സംരക്ഷിക്കണമേ. ആമ്മേൻ. 

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു .പരിശുദ്ധാത്മാവാല്‍  മറിയം ഗര്‍ഭം ധരിച്ചു.  1നന്മ.
  
ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ  എന്നിലാകട്ടെ. 1നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു . 1നന്മ

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.. ..
സര്‍വ്വേശ്വരന്റെ  പരിശുദ്ധ ദൈവ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. 

 പ്രാര്‍ത്ഥിക്കാം, സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ  കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ . 3 ത്രിത്വ

വിശ്വാസം, പ്രത്യാശ, സ്നേഹം , എളിമ , ക്ഷമ, അരൂപിയിൽ നിലനിൽപ് , അനുസരണം.
എന്നീ പുണ്യങ്ങൾ വളരാനുള്ള പ്രാർത്ഥന.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ .അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ ഇഷ്ടം സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ .
അന്നന്ന് വേണ്ടുന്ന  ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമെ. ഞങ്ങളോട് തെറ്റ്, ചെയ്യുന്നവരോട്, 
ഞങ്ങള്‍ ക്ഷമിച്ചത് പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ .ഞങ്ങൾ  പ്രലോഭനത്തില്‍ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപിയിൽ നിന്ന്‌   ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍ . 
1 ത്രിത്വ.

പരിശുദ്ധ ദൈവ മാതാവേ, വിശ്വാസം എന്ന പുണ്യം,എന്നിൽ വളരുവാൻ, എന്നെ സഹായിക്കണമേ.

പരിശുദ്ധാത്മാവേ, എന്റെ ആത്മാവിൽ  വരണമേ, സത്യം തിരിച്ചറിയാൻ  എന്റെ ഹൃദയത്തെ പ്രകാശിപ്പിക്കണമേ, എന്റെ ചിന്തയും, വാക്കും , പ്രവർത്തിയും, ദൈവ മഹത്വത്തിനു മാത്രമാകാൻ   എന്നെ  വിശുദ്ധീകരിക്കണമേ. ഞാൻ ദൈവത്തിന്റേതു മാത്രമായി മാറട്ടെ.

 

 "ഓ'മറിയമേ, എന്റെ ഹൃദയത്തെ നിന്റേതാക്കി മാറ്റണമേ, പുണ്യത്താൽ അലങ്കരിച്ച ഒരു വിശുദ്ധിയുടെ പുഷ്പമാല അതിനു ചുറ്റും ഇടണമേ. 
പ്രിയപ്പെട്ട അമ്മേ, നിന്റേ സ്വന്തമായി സമർപ്പിക്കപ്പെട്ട, എന്റെ ഹൃദയത്തെഏറ്റെടുക്കണമേ  ഓ'മറിയമേ, എല്ലാ ദിവസവും നിന്റെ ഹൃദയം കൂടുതൽ വെളിപ്പെടുത്താൻ എന്നെ സഹായിക്കണമേ."

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ; 
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കണമേ; 
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
മിശിഹായുടെ ആത്മാവേ  അങ്ങയുടെ മുദ്ര എന്നിൽ പതിപ്പിക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, പുണ്യങ്ങളുടെ ഉറവ എന്നിൽ സൃഷ്ടിക്കണമേ.
അങ്ങയുടെ, ഹൃദയവും ഇഷ്ടങ്ങളും, എന്നിൽ ഉറപ്പിക്കണമേ.എന്നിൽ അങ്ങ്, പ്രതിഫലിക്കുന്നത് എല്ലാവർക്കും കാണാൻ ഒരു വെളിച്ചമായിത്തീരേണ്ടതിന് എന്റെ ആത്മാവിനെ നിന്റെ സ്വന്തമായി മുദ്രയിടണമേ. ആമേൻ.”